Quantcast

സൗദിയില്‍ ഈദുല്‍ ഫിത്വര്‍ നിസ്‌കാരം സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞ് ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    24 April 2022 8:25 PM IST

സൗദിയില്‍ ഈദുല്‍ ഫിത്വര്‍ നിസ്‌കാരം  സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞ് ആരംഭിക്കും
X

സൗദി അറേബ്യയില്‍ ഈദുല്‍ ഫിത്വര്‍ നിസ്‌കാരസമയം സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞായിരിക്കുമെന്ന് മതകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലു ശൈഖ് അറിയിച്ചു.

ഈദുല്‍ ഫിത്വര്‍ നിസ്‌കാരത്തിന് എല്ലാ പള്ളികളും ഈദുഗാഹുകളും സജ്ജീകരിക്കണമെന്നും എല്ലാ മന്ത്രാലയ ശാഖകളോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ചെറിയ പെരുന്നാള്‍ അടുത്തതോടെ മാസപ്പിറവി നിരീക്ഷണത്തിനും രാജ്യത്ത് വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ട്.

TAGS :

Next Story