സൗദിയില്‍ കബളിപ്പിച്ച് പണം തട്ടിയെടുത്താല്‍ 7 വര്‍ഷം വരെ തടവും 5 മില്യണ്‍ റിയാല്‍ പിഴയും

വിവര രേഖകള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് 3 വര്‍ഷം വരെ തടവും രണ്ട് ദശലക്ഷം റിയാലില്‍ കൂടാത്ത പിഴയും ശിക്ഷ ലഭിക്കും

MediaOne Logo

Web Desk

  • Updated:

    2022-01-12 15:24:12.0

Published:

12 Jan 2022 3:24 PM GMT

സൗദിയില്‍ കബളിപ്പിച്ച് പണം തട്ടിയെടുത്താല്‍ 7 വര്‍ഷം വരെ തടവും 5 മില്യണ്‍ റിയാല്‍ പിഴയും
X

സൗദിയില്‍ വ്യാജ ലിങ്കുകള്‍ അല്ലെങ്കില്‍ സന്ദേശങ്ങളോ വഴിയോ, സര്‍ക്കാര്‍ ഏജന്‍സികളുടേയോ സാമ്പത്തിക-സേവന സ്ഥാപനങ്ങളുടേയോ പേരിലോ ആള്‍മാറാട്ടം നടത്തി മറ്റുള്ളവരുടെ പണം തട്ടിയെടുത്താല്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.

വഞ്ചനാപരമായ ഒന്നോ അതിലധികമോ പ്രവൃത്തികളിലൂടെ മറ്റുള്ളവരുടെ പണം അനധികൃതമായി തട്ടിയെടുക്കുന്നവര്‍ക്ക് 7 വര്‍ഷം വരെ തടവും 5 മില്യണ്‍ റിയാല്‍ വരെ പിഴയും ലഭിക്കും.

ഏതെങ്കിലും വ്യക്തി തനിക്കോ മറ്റുള്ളവര്‍ക്കോ വേണ്ടി അന്യരുടെ സ്വത്തുവകകളോ രേഖയോ പിടിച്ചെടുക്കുകയോ വഞ്ചനയിലൂടെ ഈ രേഖയില്‍ ഒപ്പിടുകയോ ചെയ്യുക, തെറ്റായ പേര് വിവരങ്ങളിലൂടെയോ സാങ്കേതിക സഹായങ്ങളിലൂടെയോ ആള്‍മാറാട്ടം നടത്തുക തുടങ്ങിയ വിവര രേഖകള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് 3 വര്‍ഷം വരെ തടവും രണ്ട് ദശലക്ഷം റിയാലില്‍ കൂടാത്ത പിഴയും ശിക്ഷ ലഭിക്കും.

TAGS :

Next Story