സൗദിയിൽ സംഭാവനകളുടെ നികുതി പണം തിരികെ നൽകും
സകാത്ത് ടാക്സ് ആൻറ് കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്c

റിയാദ്: സൗദിയിൽ മസ്ജിദുകൾ, ആരോഗ്യ കേന്ദ്രങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി പൊതു സ്ഥാപനങ്ങൾക്കായി നൽകിയ സംഭാവനകളുടെ നികുതി പണം തിരിച്ചു നൽകും. പൊതു നന്മക്കായി ഉപയോഗിച്ച പണത്തിന്റെ നികുതിയാണ് തിരിച്ച് ലഭിക്കുക. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ നിയമം ബാധകമാകും. സകാത്ത് ടാക്സ് ആൻറ് കസ്റ്റംസ് അതോറിറ്റിയാണ് വാറ്റ് തിരികെ ലഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കിയത്. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയായിരിക്കും സേവനം. രജിസ്‌ട്രേഷനും മറ്റു നടപടികളും ഇതിനായി പൂർത്തിയാക്കിയിരിക്കണം. ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും വാറ്റ് പണം തിരികെ ലഭിക്കുക. നിർമാണത്തിനോ, പദ്ധതികൾക്കായോ സംഭാവനയായി പണം നൽകിയതായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരെ പോലുള്ളവർക്ക് സേവനം ലഭ്യമാകില്ല. കൂടുതൽ വിവരങ്ങൾ 19993 എന്ന ടോൾ ഫ്രീ നമ്പർ, ലൈവ് ചാറ്റ്, ഇമെയിൽ തുടങ്ങിയ വഴി ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

