Quantcast

സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങളുടെ ബില്ലുകള്‍ സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുടെ  ഇ-ബില്ലിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തീകരണത്തിലേക്ക്

പദ്ധതിയുടെ ഇരുപത്തിയൊന്നാം ഘട്ടവും സൗദി ടാക്‌സ് അതോറിറ്റി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    2 March 2025 10:29 PM IST

സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങളുടെ ബില്ലുകള്‍ സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുടെ  ഇ-ബില്ലിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തീകരണത്തിലേക്ക്
X

റിയാദ്: സ്ഥാപനങ്ങള്‍ കമ്പനികള്‍ എന്നിവ ഇലക്ട്രോണിക് വാണിജ്യ ഇന്‍വോയ്സുകള്‍ ടാക്സ് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. പദ്ധതിയുടെ ഇരുപത്തിയൊന്നാം ഘട്ടവും സൗദി ടാക്‌സ് അതോറിറ്റി പ്രഖ്യാപിച്ചു. നടപടി പ്രാബല്യത്തില്‍ വരുന്നതിന് ആറ് മാസം മുമ്പ് തന്നെ സ്ഥാപനങ്ങളെ അറിയിക്കുമെന്ന അതോറിറ്റി ചട്ടങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. 2025 നവംബര്‍ മുപ്പതിന് മുമ്പ് ഈ വിഭാഗത്തിലെ സ്ഥാപനങ്ങള്‍ പദ്ധതി പൂര്‍ത്തിയാക്കണണെന്ന് അതോറിറ്റി വ്യക്തമാക്കി. 2022 മുതല്‍ 24 വരെയുള്ള കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 2 മില്യണ്‍ റിയാല്‍ വാറ്റ് വരുമാനം രേഖപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക. പട്ടികയിലുള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാവകാശമാണ് ഇനിയുള്ള ഒന്‍പത് മാസക്കാലം. 2021 ഡിസംബര്‍ 4ന് തുടക്കം കുറിച്ച പദ്ധതിയുടെ പതിനാറ് ഘട്ടങ്ങള്‍ ഇത് വരെയായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ പുരോഗമിച്ച് വരികയാണിപ്പോൾ.

TAGS :

Next Story