സൗദി ആഭ്യന്തര മന്ത്രാലയത്തിലെ സ്ത്രീപങ്കാളിത്തത്തിൽ വർധന
ഹജ്ജ്, ഉംറ സീസണുകളിൽ അതിഥികൾക്ക് സുരക്ഷയൊരുക്കുന്നതിലും സഹായങ്ങൾ നൽകുന്നതിലും വനിതാ ഉദ്യോഗസ്ഥർ മുഖ്യപങ്ക് വഹിക്കുന്നുണ്ട്

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിലെ സിത്രീകളുടെ പങ്കാളിത്തത്തിൽ വർധന. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ക്രമസമാധാന പാലനം മുതൽ അതിർത്തി സംരക്ഷണം വരെയുള്ള മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് സൗദി വനിതകൾ.
നിലവിൽ റിയാദിൽ നടക്കുന്ന വേൾഡ് ഡിഫൻസ് ഷോ 2026 ൽ ആഭ്യന്തര മന്ത്രാലയം ഒരുക്കിയ പവലിയനിൽ വനിതാ സേനാംഗങ്ങളുടെ മുന്നേറ്റം പ്രകടമാണ്. ഹജ്ജ്, ഉംറ സീസണുകളിൽ അതിഥികൾക്ക് സുരക്ഷയൊരുക്കുന്നതിലും സഹായങ്ങൾ നൽകുന്നതിലും വനിതാ ഉദ്യോഗസ്ഥർ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. സൈബർ സുരക്ഷ, ഡാറ്റ അനാലിസിസ് എന്നീ മേഖലകളിലും, കര, വ്യോമ, കടൽ മാർഗ്ഗങ്ങളിലൂടെയുള്ള പ്രവേശന കവാടങ്ങളിൽ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്.
Next Story
Adjust Story Font
16

