Quantcast

സൗദി തുറുമുഖങ്ങള്‍ വഴിയുള്ള ചരക്ക് കപ്പലുകളുടെ നീക്കത്തില്‍ വര്‍ധനവ്; 2022ല്‍ 14000 കപ്പലുകള്‍ സര്‍വീസ് നടത്തി

ജിദ്ദ, യാമ്പു, ദമ്മാം തുറമുഖങ്ങള്‍ വഴിയാണ് പ്രധാന സര്‍വീസുകള്‍

MediaOne Logo

Web Desk

  • Updated:

    2023-07-31 17:27:43.0

Published:

31 July 2023 5:22 PM GMT

Increase in movement of cargo ships through Saudi ports
X

സൗദി തുറുമുഖങ്ങള്‍ വഴിയുള്ള ചരക്ക് കപ്പലുകളുടെ നീക്കത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തില്‍ പതിനാലായിരം കപ്പലുകള്‍ രാജ്യത്തെ തുറമുഖങ്ങള്‍ വഴി ചരക്ക് നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. ഇത് മുൻ വർഷത്തേക്കാൾ എട്ട് ശതമാനം കൂടുതലാണ്.

രാജ്യത്തെ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്‌സ് മേഖലയില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി വരുന്നതായി തുറമുഖ അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദിയിലെ തുറമുഖങ്ങള്‍ വഴിയുള്ള കപ്പല്‍ സര്‍വീസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്ഷം വലിയ വര്‍ധനവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനത്തിന്റെ വളര്‍ച്ച ഈ മേഖലയിലുണ്ടായി.

14000 ചരക്ക് കപ്പലുകള് കഴിഞ്ഞ വര്‍ഷം സൗദി തുറമുഖങ്ങള്‍ വഴി സര്‍വീസ് നടത്തി. ജിദ്ദ, യാമ്പു, ദമ്മാം തുറമുഖങ്ങള്‍ വഴിയാണ് പ്രധാന സര്‍വീസുകള്‍. ജിദ്ദയില്‍ നിന്ന് 4000വും യാമ്പുവില്‍ നിന്ന് 2200ഉം ദമ്മാമില്‍ നിന്നും 2100 ഉം കപ്പലുകള്‍ ഇക്കാലയളവില്‍ വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തിയതായി തുറമുഖ അതോറിറ്റിയുടെ റിപ്പോര്ട്ട് പറയുന്നു.

TAGS :

Next Story