സൗദിയില്‍ നിന്നും പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണമിടപാടില്‍ വര്‍ധനവ്
രാജ്യത്ത് വിദേശികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും ഡോളറിനെ അപേക്ഷിച്ച് മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് വിനിമയ നിരക്കില്‍ ഉണ്ടായ കുറവും പണമിടപാട് വര്‍ധിക്കാന്‍ കാരണമായി

റിയാദ്: സൗദിയില്‍ നിന്നും പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണമിടപാടില്‍ വര്‍നവ്. രണ്ടായിരത്തി ഇരുപത്തിനാലില്‍ വിദേശ പണമിടപാടില്‍ പതിനാല് ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തിയതായി സൗദി ദേശീയ ബാങ്ക് പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് വിദേശികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും ഡോളറിനെ അപേക്ഷിച്ച് മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് വിനിമയ നിരക്കില്‍ ഉണ്ടായ കുറവും പണമിടപാട് വര്‍ധിക്കാന്‍ കാരണമായി. സൗദി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകളിലാണ് പ്രവാസികളുടെ പണമിടപാടിലെ വര്‍ധനവ് വ്യക്തമാക്കുന്നത്. 2024ല്‍ സൗദിയില്‍ നിന്നും വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിന്‍റെ അളവില്‍ 2023നെ അപേക്ഷിച്ച് 14 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. 14420 കോടി റിയാലാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്നും വിദേശങ്ങളിലേക്ക് ഒഴുകിയത്. 2023ല്‍ ഇത് 12680 കോടി റിയാലായിരുന്നിടത്താണ് 1740 കോടിയുടെ വര്‍ധനവ്. 2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണമിടപാട് നിരക്കാണ് ഇത്. ഡിസംബറിലാണ് ഏറ്റവും ഉയര്‍ന്ന് നിരക്കിലെത്തിയത്. 1400 കോടി. രാജ്യത്ത് പ്രവാസികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവും ഡോളറിന്‍റെ മൂല്യത്തില്‍ ഉണ്ടായ വര്‍ധനവും ഇടപാട് ഉയരാന്‍ ഇടയാക്കി. ഡോളറിനെതിരില്‍ ഇന്ത്യന്‍ രൂപയുള്‍പ്പെടെയുള്ള പല രാജ്യങ്ങളുടെയും കറന്‍സികളുടെ മൂല്യം ഇടിന്നത് കൂടുതല്‍ പണമിടപാട് നടത്താന്‍ ഇടയാക്കിയതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.
Adjust Story Font
16

