ഇന്ത്യ-സൗദി എയർ ബബ്ൾ കരാർ നാളെ മുതൽ

ഇന്ത്യ-സൗദി എയർ ബബ്ൾ കരാർ നാളെ മുതൽ പ്രാബല്യത്തിലാകും. സൗദിയിൽ നിന്നും കോഴിക്കോടും കൊച്ചിയുമുൾപ്പെടെ എട്ട് വിമാനത്താവളങ്ങളിലേക്ക് വിമാന സർവ്വീസുണ്ടാകുമെന്ന് സൂചന. ഇന്ത്യയിൽ നിന്ന് സൗദിയിലെ നാല് പ്രധാന നഗരങ്ങളിലേക്കും സർവ്വീസ് ആരംഭിക്കും. കോവിഡ് വ്യപാനത്തെ തുടർന്നായിരുന്നു ഇന്ത്യ-സൗദി സെക്ടറിൽ റഗുലർ വിമാന സർവ്വീസുകൾ നിറുത്തി വെച്ചത്.
സൌദിയിൽ നിന്ന് കോഴിക്കോട്, കൊച്ചി ചെന്നൈ, ബംഗ്ലുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡൽഹി എന്നീ വിമാനതാവളങ്ങളിലേക്കും, ഇന്ത്യയിൽ നിന്ന് ജിദ്ദ, റിയാദ്, ദമാം, മദീന എന്നീ വിമാനതാവളങ്ങളിലേക്കും സർവ്വീസ് ഉണ്ടാകുമെന്നാണ് സൂചന.
നാളെ മുതൽ ഇന്ത്യ-സൗദി എയർ ബബ്ൾ കരാർ പ്രാബല്യത്തിലാകുമെങ്കിലും എത്ര വിമാനങ്ങൾ വീതം ഏതെല്ലാം സെക്ടറുകളിൽ സർവ്വീസ് നടത്തുമെന്ന കാര്യം ഇരു രാജ്യങ്ങളിലേയും സിവില്‍ ഏവിയേഷന്‍ അതോറിറ്റികളാണ് തീരുമാനിക്കുക. അതിന് ശേഷം മാത്രമേ എന്ന് മുതലാണ് സർവ്വീസുകൾ ആരംഭിക്കുക എന്നകാര്യം വ്യക്തമാകുകയുള്ളൂ. കോഴിക്കോട് വിമാനതാവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇത് വരെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ എയർ ഇന്ത്യയും സൌദി എയർലൈൻസും ഇടത്തരം വിമാനങ്ങളുപയോഗിച്ച് സർവ്വീസ് നടത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലബാറിലെ പ്രവാസികളും ഉംറ തീർത്ഥാടകരും.
Summary : India-Saudi air bubble deal starts tomorrow
Adjust Story Font
16

