റിയാദ് ആക്രമണം: പരിക്കേറ്റ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് നമ്പറുമായി എംബസി
24/7 ടോൾ-ഫ്രീ ഹെൽപ്പ്ലൈൻ 8002471234 (സൗദിയിൽ മാത്രം)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായുള്ള നമ്പറുകൾ പങ്കുവെച്ച് സൗദിയിലെ ഇന്ത്യൻ എംബസി. നമ്പറുകൾ:
+966-11-488469
+966-536216082 (വാട്സ്ആപ്പ് മാത്രം)
പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ (P-BSK) 24/7 ടോൾ-ഫ്രീ ഹെൽപ്പ്ലൈൻ 8002471234 (സൗദിയിൽ മാത്രം).
നിലവിലെ സാഹചര്യത്തിലെ സൗദിയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും വീടിനുള്ളിൽ തന്നെ തുടരാനും ഇന്ത്യൻ എംബസി നിർദേശിച്ചു. സൗദി അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കാനും ഓർമിപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും വീഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും പോസ്റ്റ് ചെയ്യരുതെന്നും കർശനമായി നിർദേശിച്ചു.
റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും VFS വഴിയുള്ള ഔട്ട്സോഴ്സ് സേവനങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നത് തുടരുകയാണെന്നും ആവശ്യമുള്ളപ്പോൾ അപ്ഡേറ്റുകൾ നൽകുമെന്നും അറിയിച്ചു. ഇന്ത്യൻ സമൂഹത്തിന് പുതിയ വിവരങ്ങൾ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ലഭ്യമാകുമെന്നും വ്യക്തമാക്കി.
Adjust Story Font
16

