Quantcast

ലോജിസ്റ്റിക്‌സ് മേഖലയിലെ സ്വദേശിവല്‍ക്കരണം; രണ്ടാംഘട്ട പ്രക്രിയക്ക് തുടക്കം കുറിച്ച് ഗതാഗത മന്ത്രാലയം

ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരിശീനത്തിന് തുടക്കമായി

MediaOne Logo
Indigenization in the logistics sector
X

സൗദിയില്‍ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്‌സ് മേഖലയിലെ രണ്ടാം ഘട്ട സ്വദേശിവല്‍ക്കരണ പ്രക്രിയക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പൊതു സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ സഹകരിച്ച് നടത്തുന്ന പ്രത്യേക പരിശീലന പരിപാടിക്ക് രാജ്യത്ത് തുടക്കം കുറിച്ചതായി പൊതുഗാതാഗത അതോറിറ്റി അറിയിച്ചു.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പുതിയ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഷിപ്പിംഗ് ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട അഞ്ച് മേഖലകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം സംഘടിപ്പിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുക.

ലോജിസ്റ്റിക്‌സ് അകാദമിയുടെ മേല്‍നോട്ടത്തിലാണ് പരിശീലനം. പരിശീലനം വഴി ഉദ്യോഗാര്‍ഥികളുടെ ഈ മേഖലയിലുള്ള കഴിവുകള്‍ വളര്‍ത്തുന്നതിനും നൂതന സാങ്കേതിക വിദ്യകളും പ്രോഗ്രാമുകളും കൈകാര്യം ചെയ്യുന്നതിനും പ്രാാപ്തമാക്കും. ഒപ്പം പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും അക്കാദമി ലഭ്യമാക്കും. പദ്ധതി വഴി കൂടുതല്‍ പേര്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ സ്വദേശിവല്‍ക്കരണം തോത് ഗണ്യമാണി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്.

TAGS :

Next Story