Quantcast

സ്വദേശിവത്കരണം ഫലം കാണുന്നു; സ്വകാര്യമേഖലയില്‍ ഇതിനകം ജോലി നല്‍കിയത് 19 ലക്ഷം സൗദികള്‍ക്ക്

ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം ഇത്രയധികമായി വര്‍ധിക്കുന്നത്

MediaOne Logo

Web Desk

  • Published:

    21 Dec 2021 9:00 AM GMT

സ്വദേശിവത്കരണം ഫലം കാണുന്നു; സ്വകാര്യമേഖലയില്‍ ഇതിനകം ജോലി നല്‍കിയത് 19 ലക്ഷം സൗദികള്‍ക്ക്
X

റിയാദ്: സ്വദേശിവല്‍ക്കരണം ശ്കതമാക്കിയ നടപടി ഫലം കാണുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. 2021 ല്‍ 19 ലക്ഷം സൗദികളാണ് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം ഇത്രയധികമായി വര്‍ധിക്കുന്നത്.

സ്ത്രീ-പുരുഷ വെത്യാസമില്ലാതെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ട് 'നാഷണല്‍ ട്രാന്‍സ്‌ഫോമേഷന്‍ പ്രോഗ്രാമിലൂടെയും 'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായും നടത്തിയ നിരന്തര ശ്രമങ്ങളുടെയും പിന്‍ബലത്തിലാണ് രാജ്യം ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

കഫേകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ തൊഴിലിടങ്ങളിലെ സ്വദേശികവല്‍ക്കരണത്തിന് പുറമെ മെഡിസിന്‍, ഫാര്‍മസി, ദന്തചികിത്സ, എഞ്ചിനീയറിങ് പ്രൊഫഷനുകള്‍, അക്കൗണ്ടിങ് പ്രൊഫഷനുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ നടന്ന സ്വദേശിവല്‍ക്കരണവുമാണ് ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പ്രധാനമായതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സൂപ്പര്‍മാര്‍ക്കറ്റുകള്‍, കമ്മ്യൂണിക്കേഷന്‍, ടെക്‌നേളജി തുടങ്ങി ടൂറിസം, പൊതു വിദ്യാഭ്യാസം എന്നിങ്ങനെ ഒട്ടനവധി മേഖല കളാണ് ഈ കാലയളവിനുള്ളില്‍ സ്വദേശിവത്ക്കരണം അതിവേഗത്തില്‍ നടന്നിട്ടുള്ളത്.

TAGS :

Next Story