Quantcast

15 യുവ സംരംഭകരുടെ പദ്ധതികൾ അവതരിപ്പിച്ച് റിയാദിലെ ഇന്റസ്ട്രിയൽ ഇന്റ​ഗ്രേഷൻ ആന്റ് ഇൻവെസ്റ്റ്മെന്റ് ഫോറം

സംരംഭകർക്ക് നിക്ഷേപകരുമായും വിദഗ്ധരുമായും നേരിട്ട് സംവദിക്കാനുള്ള നിരവധി ഇവൻറുകളാണുള്ളത്

MediaOne Logo

Web Desk

  • Updated:

    2026-02-21 14:24:36.0

Published:

21 Feb 2026 7:53 PM IST

Industrial Integration and Investment Forum in Riyadh presents projects of 15 young entrepreneurs
X

റിയാദ്: റിയാദിൽ വ്യവസായ - ഖനവിഭവ മന്ത്രാലയവും ചെറുകിട സംരംഭങ്ങൾക്കായുള്ള അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്റസ്ട്രിയൽ ഇന്റ​ഗ്രേഷൻ ആന്റ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ 15 യുവ സംരംഭകരുടെ നൂതന പദ്ധതികൾ അവതരിപ്പിച്ചു. വ്യവസായ മേഖലയിലെ പുതിയ അവസരങ്ങൾ നിക്ഷേപകർക്കും സംരംഭകർക്കും പരിചയപ്പെടുത്തുക എന്നിവയാണിതിൻറെ ലക്ഷ്യം.

സംരംഭകർക്ക് നിക്ഷേപകരുമായും വിദഗ്ധരുമായും നേരിട്ട് സംവദിക്കാൻ 'കണക്ടിങ് വിത്ത് ഇൻവെസ്റ്റേഴ്സ്, 'കണക്ടിങ് വിത്ത് എക്സ്പെർട്ട്' എന്നീ എന്നീ ഇവന്റുകൾ സംഘടിപ്പിച്ചു. പദ്ധതികളുടെ പ്രായോഗിക പഠനം, ഉൽപ്പാദനം, ധനസഹായം, മാർക്കറ്റിംഗ്, വിൽപന തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ധർ സംരംഭകർക്ക് മാർഗനിർദ്ദേശങ്ങൾ നൽകി.

സൗദി വ്യവസായ മന്ത്രാലയം, സൗദി ഇൻ്റസ്ട്രിയൽ ഡെവലപ്‌മെന്റ് ഫണ്ട്, മോഡോൺ (MODON), ലോക്കൽ കണ്ടന്റ് ആന്റ് ഗവൺമെന്റ് പ്രൊക്യുർമെന്റ് അതോറിറ്റി തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങൾ സംരംഭകർക്കായി തങ്ങൾ നൽകുന്ന സേവനങ്ങളും ഇളവുകളും വിശദീകരിച്ചു. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനത്തിലൂടെ വ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും വളർച്ചയും ലക്ഷ്യമിട്ടാണ് ഈ ഫോറം സംഘടിപ്പിച്ചത്.

TAGS :

Next Story