Quantcast

സൗദിയിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു; ഒക്ടോബറിൽ 20 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്‌

ഒക്ടോബറിൽ ജീവിതച്ചെലവ് സൂചിക 109.86 പോയിന്റായി ഉയർന്നു

MediaOne Logo

Web Desk

  • Updated:

    2023-11-15 19:22:40.0

Published:

16 Nov 2023 12:46 AM IST

സൗദിയിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു;  ഒക്ടോബറിൽ 20 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്‌
X

സൗദിയിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. ഒക്ടോബറിൽ പണപ്പെരുപ്പം 1.6 ശതമാനമായി കുറഞ്ഞതായി ഗസ്റ്റാറ്റ് അറിയിച്ചു. 20 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്.

സൗദിയിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ആവിഷ്‌കരിച്ച നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഫലം കണ്ടതായി പുതിയ സാമ്പത്തികവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഒക്ടോബറിൽ അവസാനിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞതായി ചൂണ്ടിക്കാട്ടി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റാറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

ഒക്ടോബറിൽ ജീവിതച്ചെലവ് സൂചിക 109.86 പോയിന്റായി ഉയർന്നു. ഫർണിച്ചറുകൾ, ഗാർഹീക ഉപകരണങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വിലയിൽ മൂന്ന് മുതൽ ആറ് ശതമാനം വരെ കുറവ് രേഖപ്പെടുത്തി. എന്നാൽ ഫ്ളാറ്റുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും വാടകയിൽ ഒക്ടോബറിലും വർധനവ് തുടർന്നു. ഒപ്പം പാൽ, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവയുടെ വിലയിലും പോയമാസത്തിൽ വർധനവ് അനുഭവപ്പെട്ടു. പണപ്പെരുപ്പം നിയന്ത്രിക്കാൻ വിവിധ മന്ത്രാലയങ്ങൾ സഹകരിച്ച് നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്. വിപണിയിൽ കർശനമായ പരിശോധനയും വിവിധ അതോറിറ്റികൾക്ക് കീഴിൽ നടന്ന് വരുന്നുണ്ട്.



Next Story