ലഹരി കടത്ത്, കള്ളകടത്ത് വിവരങ്ങള്‍ കൈമാറാം; സൗദിയിൽ പാരിതോഷികം പ്രഖ്യാപിച്ച് കസ്റ്റംസ്
വിവരം കൈമാറുന്നവരുടെ വ്യകതിഗത വിവരങ്ങള്‍ അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുക

റിയാദ്: രാജ്യത്തേക്കുള്ള ലഹരി കടത്തിനെ കുറിച്ചും, കള്ളകടത്തിനെ കുറിച്ചും രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി കസ്റ്റംസ് അതോറിറ്റി. വിവരം നല്‍കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം ലഭ്യമാക്കും. ഒപ്പം വിവരം കൈമാറുന്നവരുടെ വ്യകതിഗത വിവരങ്ങള്‍ അതീവ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തേക്കുള്ള ലഹരി കടത്തും നിയമാനുസൃതമല്ലാത്ത ചരക്ക് കടത്തുകളും തടയുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. ഇത്തരം നിയമ ലംഘനങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് തക്കതായ സാമ്പത്തിക പാരിതോഷികം ലഭ്യമാക്കുമെന്ന് സൗദി കസ്റ്റംസ് നികുതി സകാത്ത് അതോറിറ്റി സെട്ക് വ്യക്തമാക്കി. നല്‍കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തിയാകും സഹായം അനുവദിക്കുക. കള്ളക്കടത്തിനെതിരെ പോരാടുന്നതിനും സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും രാജ്യത്തെ സ്വദേശികളും വിദേശികളും സഹകരിക്കണണെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.
റിപ്പോര്‍ട്ട് ചെയ്യുന്ന വിവരങ്ങള്‍ അതിന്‍റെ രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും അതികൃതര്‍ വിശദീകരിച്ചു. കസ്റ്റംസ് നിയന്ത്രണം വർദ്ധിപ്പിക്കുന്നതിനും, എല്ലാത്തരത്തിലുമുള്ള കള്ളക്കടത്തിൽ നിന്ന് സമൂഹത്തെയെും രാജ്യത്തെയും സംരക്ഷിക്കുന്നതിനുമുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പ്രഖ്യാപനമെന്നും അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
Adjust Story Font
16

