മദീന നഗരത്തിലെ ഭക്ഷണശാലകളിൽ പരിശോധന
900 ഭക്ഷണ സാമ്പിളുകളാണ് പരിശോധിച്ചത്

റിയാദ്: സൗദിയിലെ മദീന നഗരത്തിലെ ഭക്ഷണശാലകളിലെ 96 സാമ്പിളുകളിൽ മാലിന്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മദീന മുനിസിപ്പാലിറ്റിയിൽ മാത്രം 900 ഭക്ഷണ സാമ്പിളുകളാണ് പരിശോധിച്ചത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. നിയമം ലംഘിച്ചവർക്ക് കനത്ത പിഴയായിരിക്കും ഈടാക്കുക. സ്ഥാപനങ്ങൾ ആരോഗ്യ മാനദണ്ഡങ്ങളും ഭക്ഷ്യസുരക്ഷയും ഗുണനിലവാരവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്ന പൊതുജനങ്ങൾ ഏകീകൃത നമ്പറായ 940 ൽ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Next Story
Adjust Story Font
16

