അൽ ജൗഫിൽ യൂണിഫൈഡ് സെക്യൂരിറ്റി ഓപറേഷൻ സെന്ററിന് തുടക്കമിട്ട് സൗദി ആഭ്യന്തര മന്ത്രി
911 അടിയന്തര റിപ്പോർട്ടിംഗ് സംവിധാനം രാജ്യത്താകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം

റിയാദ്: സൗദിയിലെ അൽ ജൗഫ് മേഖലയിൽ യൂണിഫൈഡ് സെക്യൂരിറ്റി ഓപറേഷൻ സെന്ററിന് (911) തുടക്കമിട്ട് ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്. സകാക്കയിൽ നടന്ന ചടങ്ങിൽ അൽ ജൗഫ് പ്രദേശങ്ങളുടെ അമീറും ഡെപ്യൂട്ടി അമീറും പങ്കെടുത്തു. നിലവിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മാത്രം ലഭ്യമായ 911 റിപ്പോർട്ടിംഗ് സംവിധാനം രാജ്യത്തെ എല്ലാ പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കാനുള്ള സുരക്ഷാ അതോറിറ്റിയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ സെന്റർ. രാജ്യത്തെ ഓരോ മേഖലയിലെയും വിവിധ ഓപ്പറേഷൻസ് റൂമുകളെ ഏകോപിപ്പിക്കുകയും അടിയന്തര ആവശ്യങ്ങൾക്കായി ഒരൊറ്റ നമ്പർ (911) നടപ്പിലാക്കുകയും അടിയന്തര ഘട്ടങ്ങളിൽ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും നടപടികൾ സ്വീകരിക്കാനുമാണ് യൂണിഫൈഡ് സെക്യൂരിറ്റി ഓപറേഷൻ സെന്റർ പദ്ധതി.
Next Story
Adjust Story Font
16

