Quantcast

സൗദി അറേബ്യയിൽ ബിസിനസ് ലക്ഷ്യമിടുന്നുണ്ടോ?; പ​ങ്കെടുക്കൂ മീഡിയവൺ ‘ഇൻവെസ്റ്റ്’ സൗദി വെബിനാറിൽ

MediaOne Logo

Web Desk

  • Published:

    3 Oct 2023 11:23 AM GMT

സൗദി അറേബ്യയിൽ ബിസിനസ് ലക്ഷ്യമിടുന്നുണ്ടോ?; പ​ങ്കെടുക്കൂ മീഡിയവൺ ‘ഇൻവെസ്റ്റ്’ സൗദി വെബിനാറിൽ
X

റിയാദ്: സൗദി അറേബ്യയുടെ മണ്ണിൽ പുതിയ ബിസിനസ് അവസരങ്ങൾ തേടുന്നവർക്ക് പുതുവഴി തുറക്കാൻ ‘ഇൻവെസ്റ്റ് സൗദി’വെബിനാറുമായി മീഡിയ വൺ. എ.സി.എച്ച് ഇൻവെസ്റ്റേഴ്സ് സർവീസുമായി സഹകരിച്ചു നടത്തുന്ന വെബിനാറിൽ ‘സൗദിയിലെ ബിസിനസ് സാധ്യതകളും വഴികളും’ എന്ന വിഷയത്തെ അധികരിച്ച് പ്രമുഖർ സംസാരിക്കും.

സൗദി അറേബ്യയിൽ അടുത്ത കാലങ്ങളിലായി നടന്ന പരിഷ്കാരങ്ങൾ ബിസിനസ് നിക്ഷേപകർക്ക് വലിയ സാധ്യതകളാണ് തുറക്കുന്നത്. കൃത്യമായ ആസൂത്രണവും വഴികൾ തിരിച്ചറിയാനുള്ള പാടവവുമുള്ളവർക്ക് വലിയ ഉയരങ്ങൾ വെട്ടിപ്പിടിക്കാനുള്ള സാധ്യതകൾ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഈ സാധ്യതകളിലേക്കാണ് വെബിനാർ വെളിച്ചം വീശുന്നത്.

2023 ഒക്ടോബർ 14നാണ് വെബിനാർ അരങ്ങേറുന്നത്. ഇന്ത്യൻ സമയം രാത്രി 9:30നും യു.എ.ഇ സമയം വൈകീട്ട് 6 മണിക്കും സൗദി സമയം വൈകീട്ട് 7:00 മണിക്കുമാണ് വെബിനാർ നടക്കുന്നത്. വെബിനാറിൽ പങ്കുചേരുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 966 54 472 0943ൽ വിളിക്കൂ.

TAGS :

Next Story