Quantcast

ഇറാൻ യുദ്ധം; സൗദിയിൽ പുലർച്ചെ പ്രഖ്യാപിച്ച മുന്നറിയിപ്പ് പിൻവലിച്ചു

യാമ്പുവിലും അൽ ഖർജിലുമായിരുന്നു മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    18 July 2026 2:35 PM IST

ഇറാൻ യുദ്ധം; സൗദിയിൽ പുലർച്ചെ പ്രഖ്യാപിച്ച മുന്നറിയിപ്പ് പിൻവലിച്ചു
X

റിയാദ്: സൗദിയിലെ അൽ-ഖർജ്, യാമ്പു എന്നീ ഗവർണറേറ്റുകളിലെ അപകടസാധ്യത ഒഴിഞ്ഞതായും ജനജീവിതം സാധാരണ നിലയിലായതായും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. നേരത്തെ നൽകിയിരുന്ന അടിയന്തര മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

നിർദേശങ്ങൾ പാലിക്കാനും സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നു. ജനലുകൾക്കരികിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കുക, കൂട്ടം കൂടി നിൽക്കാതിരിക്കുക, ചിത്രങ്ങളും വീഡിയോകളും പകർത്താൻ ശ്രമിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ നൽകിയിരുന്നത്. വാഹനമോടിക്കുന്നതിനിടയിലാണ് മുന്നറിയിപ്പ് ലഭിച്ചതെങ്കിൽ വാഹനം സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും നിർദേശമുണ്ട്.

TAGS :

Next Story