Quantcast

ഐ.എസ്.എം സംസ്ഥാന സമ്മേളന പ്രചാരണം സംഘടിപ്പിക്കുന്നു

സൗദിയിലുടനീളം പ്രചരണ കാമ്പയിന്‍ നടത്തും

MediaOne Logo

Web Desk

  • Published:

    4 Nov 2023 6:24 AM GMT

ഐ.എസ്.എം സംസ്ഥാന സമ്മേളന പ്രചാരണം സംഘടിപ്പിക്കുന്നു
X

ഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സൗദിയിലുടനീളം പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

ലിബറലിസത്തിന്റെയും മതനിരാസത്തിന്റെയും കെണിയില്‍പെട്ട് വഴിതെറ്റുന്ന യുവസമൂഹത്തെ നേരിന്റെ വഴിയിലേക്ക് കൊണ്ട് വരികയാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.

ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന കുത്തഴിഞ്ഞ തലമുറയെയാണ് നവലിബറല്‍ വാദികളും സ്വതന്ത്ര ചിന്തകരും സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.

സമ്മേളനത്തിന്റെ സൗദി തല പ്രചരണ പരിപാടികള്‍ക്ക് കിഴക്കന്‍ പ്രവിശ്യയില്‍ തുടക്കമായി. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കാമ്പയിന്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഐ.എസ്.എം സംസ്ഥാന സമ്മേളനം ഡിസംബര്‍ 30, 31 തിയ്യതികളിലായി എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സംഘടിപ്പിക്കുക. സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍, സെക്രട്ടറി യാസര്‍ അറഫാത്ത്, എം കബീര്‍ സലഫി, അയ്യൂബ് സുല്ലമി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story