റിയാദിൽ വെച്ച് നടന്ന ജമൈക്കൻ സയാമീസ് ഇരട്ടകളുടെ വേർതിരിക്കൽ ശസ്ത്രക്രിയ വിജയകരം
സൗദിക്ക് നന്ദിയും കടപ്പാടും അറിയിച്ച് മാതാവ്

റിയാദ്: റിയാദിൽ വെച്ച് ജമൈക്കൻ സയാമീസ് ഇരട്ടകളായ അസാരിയയുടെയും അസോറയുടെയും വേർതിരിക്കൽ ശസ്ത്രക്രിയ വിജയകരം. കിങ് സൽമാൻ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് സെന്ററിന്റെ കീഴിലുള്ള സൗദിയിലെ കോൺജോയിൻഡ് ട്വിൻസ് സെപ്പറേഷൻ പ്രോഗ്രാമാണ് ശസ്ത്രക്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. മാനവികതയുടെ മഹത്തായ സന്ദേശം പകർന്ന് വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്ന കെറിലീഫ് ലോകമെമ്പാടുമുള്ള 28-ൽ അധികം രാജ്യങ്ങളിൽ മാനവികമായ സേവനം നൽകിയിട്ടുണ്ട്.16 മണിക്കൂറിലധികം നീണ്ടുനിന്ന വിമാനയാത്രയിലൂടെയാണ് കുട്ടികളെ സൗദിയിൽ എത്തിച്ചത്. റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. കുട്ടികളുടെ മാതാവ് സൗദിയുടെ ഇടപെടലിൽ പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു. കുട്ടികളെ വേർതിരിച്ച് ഓരോരുത്തർക്കും സാധാരണ ജീവിതം നയിക്കാൻ കഴിയണമെന്നത് തൻ്റെ ഏറ്റവും വലിയ സ്വപ്നമെന്നും അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16

