Quantcast

'ജിദ്ദാ റീ‍ഡ്സ്..';ജിദ്ദ പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം

400 പവലിയനുകളിലായി സൂപ്പർഡോം സെന്ററിലാണ് മേള

MediaOne Logo

Web Desk

  • Published:

    11 Dec 2025 9:20 PM IST

Jeddah Book Fair kicks off with Saudi films and 170 events
X

ജിദ്ദ: ജിദ്ദ പുസ്തകമേള 2025ന് സൂപ്പർഡോം സെന്ററിൽ ഇന്ന് തുടക്കം. ജിദ്ദ വായിക്കുന്നു എന്ന മുദ്രാവാക്യവുമായി 400 പവലിയനുകളിൽ മേള വ്യാപിച്ചുകിടക്കുന്നു. 24 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 1,000-ത്തിലധികം പ്രാദേശിക, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങളും ഏജൻസികളും മേളയിൽ ഭാ​ഗമാകും.

മേളയിൽ ആദ്യമായി പ്രാദേശിക ചലച്ചിത്ര നിർമാണത്തെ പ്രോത്സാ​ഹിപ്പിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ലൈറ്റ് ഫോർ ഫിലിം സപ്പോർട്ട് എന്ന പേരിലൊരുക്കിയ പരിപാടിയിൽ വിവിധ സൗദി ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫിലിം കമ്മീഷന്റെ സഹകരണത്തോടെയാണ് പ്രദർശനം ഒരുക്കുക. സൗദിയിലെ പ്രശസ്തമായ സ്വാർ, ഹോബൽ, സ്ലീക്ക് എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക.

കൂടാതെ സെമിനാറുകൾ, സംവാദ സെഷനുകൾ, പ്രഭാഷണങ്ങൾ, കവിതാ സായാഹ്നങ്ങൾ എന്നിവ ഉൾപ്പെടെ 170 ലധികം സാംസ്കാരിക പരിപാടികളും, പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും പങ്കാളിത്തത്തോടെ വിവിധ മേഖലകളിലെ ഒന്നിലധികം ശിൽപശാലകളും പ്രദർശനത്തിൽ ഉൾപ്പെടും. കുട്ടികൾക്കായുള്ള പ്രത്യേക കോർണറും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 20 വരെ മേള തുടരും. പകൽ 12 മുതൽ അർധരാത്രി 12 വരെയാകും പ്രവേശന സമയം.

TAGS :

Next Story