Quantcast

ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ അബഹയിലെ വി.എഫ്. എസ് കേന്ദ്രം സന്ദർശിച്ചു

ഖമീസ് മുശൈത്തിലെ ഉമ്മുസറാറിലുള്ള വി.എഫ്.എസ് കേന്ദ്രത്തിലാണ് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സന്ദർശനം നടത്തിയത്

MediaOne Logo

Web Desk

  • Published:

    14 Dec 2023 12:50 AM IST

Jeddah CG paid a visit to Abaha
X

സൗദിയിൽ ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ അബഹയിലെ വി.എഫ്. എസ് കേന്ദ്രം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രവാസികൾക്കാവശ്യമായ സേവനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഖമീസ് മുശൈത്തിലെ ഉമ്മുസറാറിലുള്ള വി.എഫ്.എസ് കേന്ദ്രത്തിലാണ് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സന്ദർശനം നടത്തിയത്. കേന്ദ്രത്തിലെ പ്രവർത്തനങ്ങളും സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി. ഓഫീസിൽ എത്തുന്നവർക്ക് വിവിധ ഭാഷകളിലുള്ള അറിയിപ്പുകൾ നോട്ടിസ് ബോർഡിലും മേശപുറത്തും സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ പ്രവാസികളുടെ അപേക്ഷകളിൽ മേൽ കാലതാമസം കൂടാതെ തീർപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാസ് പോർട്ടുകൾ പുതുക്കി ലഭിക്കാൻ ഒരു മാസത്തോളം കാലതാമസം നേരിടുന്നതായി മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടി. എന്നാൽ നാട്ടിൽ നിന്നുള്ള പൊലീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ പാസ്‌പോർട്ടുകൾ പുതുക്കി നൽകുന്നതായി അദ്ദേഹം പറഞ്ഞു. വി എഫ് എസ് സൗദി ഇന്ത്യൻ പാസ്‌പോർട്ട് വിഭാഗം മേധാവി അഹമ്മദ് അഫ്‌സൽ ഖാൻ, ഖമീസ് മുശൈത്ത് ഓഫീസ് മനേജർ ഷംസുദീൻ തായ്കാണ്ടി മാളിയേക്കൽ എന്നിവരും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് കോൺസുൽ ജനറലിനെ സ്വീകരിച്ചു.

TAGS :

Next Story