വിപണിയിൽ പരിശോധന ശക്തമാക്കി ജിദ്ദ മുനിസിപ്പാലിറ്റി
വിവിധ വാണിജ്യ ഭക്ഷ്യ സ്ഥാപനങ്ങളിലായി 5,000-ത്തോളം പരിശോധനകളാണ് നടത്തിയത്

റിയാദ്: റമദാൻ മാസത്തോടനുബന്ധിച്ച് സൗദിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ കർശനമാക്കി ജിദ്ദ മുൻസിപ്പാലിറ്റി. റമദാനിലെ ആദ്യ പത്ത് ദിവസങ്ങൾക്കുള്ളിൽ വിവിധ വാണിജ്യ ഭക്ഷ്യ സ്ഥാപനങ്ങളിലായി 5,000-ത്തോളം പരിശോധനകളാണ് നടത്തിയത്. ലൈസൻസില്ലാതെ പ്രവർത്തിക്കുക, തൊഴിലാളികൾക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക, യൂണിഫൈഡ് ഇലക്ട്രോണിക് കോഡ് കാണിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
പ്രധാന റോഡുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലും റമദാനിൽ തിരക്കേറുന്ന മത്സ്യ വിപണികൾ, പാൽ-ജ്യൂസ് കടകൾ, ഈന്തപ്പഴം, മധുരപലഹാര കടകൾ എന്നിവിടങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയ്ക്കിടെ നൂറിലധികം പരാതികളാണ് അധികൃതർക്ക് ലഭിച്ചത്. ലബോറട്ടറി പരിശോധനക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും അനധികൃത തെരുവ് കച്ചവടക്കാരെയും താൽക്കാലിക ഷെഡുകളെയും നീക്കം ചെയ്യുകയും ചെയ്തു.
Adjust Story Font
16

