ജിദ്ദ സീസൺ 2022 മെയ് മാസത്തിൽ ആരംഭിക്കും
ജിദ്ദ നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ചരിത്രപരവും വിനോദസഞ്ചാര മേഖലയുടെ പ്രത്യേകതകളുമെല്ലാം ഉൾക്കൊള്ളിച്ചാണ് ഈ വർഷത്തെ സീസൺ സംഘടിപ്പിക്കുന്നത്.

സൗദിയിൽ ജിദ്ദ സീസൺ 2022 അടുത്ത മെയ് മാസത്തിൽ ആരംഭിക്കും. ജിദ്ദ നഗരത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രത്യേകതകൾ ഉൾക്കൊള്ളിച്ചുള്ളതാണ് ഇത്തവണത്തെ സീസൺ. ആഭ്യന്തര-അന്താരാഷ്ട്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂണിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുളളത്. ഈ മാസം ഒമ്പതിന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ, സീസണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് നാഷണൽ സെന്റർ ഫോർ ഈവന്റ്‌സ് അറിയിച്ചു.
ജിദ്ദ നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ചരിത്രപരവും വിനോദസഞ്ചാര മേഖലയുടെ പ്രത്യേകതകളുമെല്ലാം ഉൾക്കൊള്ളിച്ചാണ് ഈ വർഷത്തെ സീസൺ സംഘടിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവർക്കും ഉൾക്കൊള്ളാനാകും വിധമുള്ള പരിപാടികൾ പുതിയ സീസണിലുണ്ടാകും. ജിദ്ദ നഗരത്തെ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുവാനും ലക്ഷ്യമുണ്ട്. സൗദിയിലുടനീളം ആഭ്യന്തര-അന്താരാഷ്ട്ര ടൂറിസം ലക്ഷ്യം വെച്ച് തുടങ്ങിയതാണ് സീസണുകൾ. റിയാദിൽ ഈ വർഷം തുടങ്ങിയ സീസണിൽ ഇതുവരെ ഒരു കോടിയിലേറെ പേർ സന്ദർശിച്ചു. 2019ലാണ് സൗദിയിൽ സീസണുകൾക്ക് തുടക്കമായത്.
Adjust Story Font
16

