ജുബൈൽ ഇസ്‌ലാഹി സെന്‍റര്‍ ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു
ജുബൈൽ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ജുബൈൽ ഫാമിലി കോൺഫറൻസ് സംഘടിപ്പിക്കുന്നു. ജിദ്ദയിൽ നടന്ന ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ സൗദി ദേശീയ കോ ഓർഡിനേഷൻ കൗൺസിലില്‍ പ്രഖ്യാപനം നടത്തി. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫാണ് പ്രഖ്യാപനം നടത്തിയ്ത്. 'കുടുംബം, വിശുദ്ധി, സംസ്കാരം' എന്ന പ്രമേയത്തിലാണ് കോൺഫറൻസ് നടക്കുക. വ്യത്യസ്‌ത സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ പണ്ഡിതരും പ്രഭാഷകരും പങ്കെടുക്കും.
ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ സൗദി ദേശീയ പ്രസിഡൻ്റ് പി.കെ.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുൽ ജബ്ബാർ മദീനി, ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ഭാരവാഹികളായ അബ്ദുൽ മന്നാൻ, അർശദ് ബിൻ ഹംസ, കെ.പി.ആസാദ്, ഉസ്മാൻ പാലശ്ശേരി, നൗഫൽ സുബൈർ, കെ.പി.അമീൻ, അലി ഫർഹാൻ, ഹാഷിർ, ലമീസ്, ജംഷീർ, ജിയാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുടുംബ സമേതം പ്രതിനിധികൾ പങ്കെടുത്ത് ജുബൈലിൽ നടന്നു വരുന്ന വാർഷിക സമ്മേളനത്തിൻ്റെ തുടർച്ചയായാണ് ജനുവരിയിൽ നടക്കുന്ന സമ്മേളനം.
Adjust Story Font
16

