കൈപ്പാക്കൽ സക്കീർ അഹമ്മദിന്റെ നിര്യാണത്തിൽ ജുബൈൽ കെ.എം.സി.സി അനുശോചിച്ചു
ജുബൈൽ കെ.എം.സി.സി നേതാവ് റഷീദ് കൈപ്പാക്കലിന്റെ സഹോദരനാണ് പരേതൻ
ജുബൈൽ: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന കൊടുവള്ളി കത്തറമ്മൽ സ്വദേശി കൈപ്പാക്കൽ സക്കീർ അഹമ്മദിന്റെ നിര്യാണത്തിൽ ജുബൈൽ കെ.എം.സി.സി അനുശോചനം അറിയിച്ചു. ജുബൈൽ കെ.എം.സി.സി നേതാവ് റഷീദ് കൈപ്പാക്കലിന്റെ സഹോദരനാണ് പരേതൻ.
കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി അംഗം, ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസം മതിയാക്കി നാട്ടിലെത്തിയ ശേഷവും കത്തറമ്മൽ പ്രദേശത്തെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ അദ്ദേഹം സജീവമായിരുന്നു. പരേതനായ കൈപ്പാക്കൽ മുഹമ്മദ് ഹാജിയുടെയും സഫിയയുടെയും മകനാണ്. മുംതാസ് പാഴൂർ ആണ് ഭാര്യ. അഡ്വ. പി.ടി.എ റഹീം എം.എൽ.എയുടെ സഹോദരി പുത്രനാണ്.
മക്കൾ: ജസ്റിൻ അഹമ്മദ്, സനിൻ അഹമ്മദ് (ആദ് ബിൽഡേഴ്‌സ് കൺസ്ട്രക്ഷൻ), സഫിയ ഡാലിയ (എൻ.ഐ.ടി അധ്യാപിക). മരുമക്കൾ: നിഹാദ് കണ്ണഞ്ചേരി, നസ്‌ലി കൊളപ്പുറം, ഇസ്റ ലത്തീഫ് എടവണ്ണപ്പാറ. സഹോദരങ്ങൾ: അബ്ദുൽ കരിം, അബ്ദുൽ അസീസ്, അബ്ദുൽ ജലീൽ, മുജീബ് കൈപ്പാക്കൽ, റഷീദ് കൈപ്പാക്കൽ, മറിയം കീപോയിൽ, ആയിശ വെങ്ങാലി, നദീറ പോലൂർ, നസീറ വട്ടോളി.
Adjust Story Font
16

