ജുബൈൽ നവോദയ കുടുംബവേദി ധ്വനി-2023 സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-25 03:47:07.0

Published:

25 Jan 2023 3:47 AM GMT

ജുബൈൽ നവോദയ കുടുംബവേദി   ധ്വനി-2023 സംഘടിപ്പിച്ചു
X

പ്രശസ്ത പിന്നണി ഗായിക സയനോര പിലിപ്പ് നയിച്ച, ധ്വനി-2023 ദമ്മാം സഫ്വയിൽ അരങ്ങേറി. മലയാളി സമൂഹത്തിനു പുത്തൻ അനുഭവം പകർന്നാണ് ജുബൈൽ നവോദയ അറൈഫി ഏരിയ കുടുംബവേദി ധ്വനി-2023 സംഘടിപ്പിച്ചത്.

നൃത്തങ്ങളും, ഗാന സന്ധ്യയും അരങ്ങേറി. മലയാളത്തിലെ പ്രശസ്ത പിന്നണി ഗായിക സയനോരയും സംഗീതജ്ഞൻ വർക്കിയും ഗായകൻ ഷജീറും പരിപാടിയുടെ ഭാഗമായി. ജീനു നസീറും നിതിൻ കണ്ണൂരും അവതാരകരായി. അറൈഫി കുടുംബവേദിയിൽ നിന്നുള്ള കുരുന്നുകളുടെയും മുതിർന്നവരുടെയും വിവിധ നൃത്തങ്ങളും, പാട്ടുകളും അരങ്ങേറി.

സാംസ്‌ക്കാരിക സമ്മേളനം നവോദയ കേന്ദ്ര രക്ഷാധികാരി സമിതിയംഗം പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. ജുബൈൽ കുടുംബവേദി രക്ഷാധികാരി അമൽ ഹാരിസ്, കുടുംബവേദി ജന. സെക്രട്ടറി ഉമേഷ് കളരിക്കൽ, കുടുംബവേദി കേന്ദ്ര പ്രസിഡന്റ് നന്ദിനി മോഹൻ, നവോദയ കേന്ദ്ര പ്രസിഡന്റ് ലക്ഷ്മണൻ കണ്ടമ്പേത്, ധ്വനി ജന. കൺവീനർ ഷൈജുമോൻ, ഏരിയ വനിതാവേദി കൺവീനർ അർച്ചന മുകുന്ദ്, ഏരിയ ബാലവേദി രക്ഷാധികാരി സീമ ഗിരീഷ് എന്നിവർ സന്നിഹിതരായി.

ഏരിയ പ്രസിഡന്റ് സഫീന താജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ഏരിയ സെക്രട്ടറി ഗിരീഷ് സ്വാഗതം ആശംസിച്ചു. സർഫാസ് ബാബു, രഞ്ജിത് നെയ്യാറ്റിൻകര, സരീഷ്, ഹുബൈസ്, രതീഷ് എന്നിവർ നേതൃത്വം നൽകി.

Next Story