കഅ്ബയെ അണിയിച്ച കിസ്‌വയുടെ അടിഭാഗം ഉയർത്തിക്കെട്ടി
ഹറമിലെത്തുന്ന ഹജ്ജ് തീർഥാടകരുടെ തിരക്ക് വർധിച്ച് തുടങ്ങിയതോടെയാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്

മക്കയിൽ വിശുദ്ധ കഅ്ബയെ അണിയിച്ച കിസ്‌വയുടെ അടിഭാഗം ഉയർത്തിക്കെട്ടി. ഹറമിലെത്തുന്ന ഹജ്ജ് തീർഥാടകരുടെ തിരക്ക് വർധിച്ച് തുടങ്ങിയതോടെയാണ് കിസ്‌വ ഉയർത്തിക്കെട്ടിയത്. ഇരുഹറം കാര്യാലയം മേധാവിയുടെ നേതൃത്വത്തിൽ കിസ്‍വ നിർമ്മാണ ഫാക്ടറിയിലെ തൊഴിലാളികളാണ് കഅ്ബയുടെ മൂടുപടം ഉയർത്തി കെട്ടിയത്
ഹജ്ജ് അടുത്തതോടെയാണ് വിശുദ്ധ കഅബയെ പുതപ്പിച്ച കിസ് വ ഉയർത്തിക്കെട്ടിയത്. കിസ് വ യുടെ അടിഭാഗം തറനിരപ്പിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിലേക്കാണ് ഉയർത്തക്കെട്ടിയത്. ഉയർത്തികെട്ടിയ ഭാഗം പിന്നീട് വെളുത്ത കോട്ടണ് തുണികൊണ്ട് മൂടിക്കെട്ടി. ഇരുഹറം കാര്യാലായം മേധാവി ഡോ. അബ്ദുൽ റഹ്മാൻ അൽ സുദൈസ് ചടങ്ങിൽ പങ്കെടുത്തു.
ഹജ്ജ് കാലത്ത് തിരക്കിനിടയിൽ തീർത്ഥാടകരുടെ പിടിവലി മൂലം കേട് പാടുകൾ സംഭവിക്കാതിരിക്കുവാൻ എല്ലാ വർഷവും കിസ് വ ഉയർത്തിക്കെട്ടാറുണ്ട്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഹജ്ജിന് തിരക്കുണ്ടായിരുന്നില്ല. എങ്കിലും പതിവ് തെറ്റിക്കാതെ കിസ് വ ഉയർത്തിക്കെട്ടിയിരുന്നു.
തീർത്ഥാടകർ അറഫയിൽ സമ്മേളിക്കുന്ന ദുൽഹജ്ജ് ഒമ്പതിന് കഅബയുടെ നിലവിലുള്ള കിസ് വ മാറ്റി പുതിയ കിസ് വ അണിയിക്കും. അതിന് ശേഷവും ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ കിസ് വ ഉയർത്തിക്കെട്ടിയ നിലയിലാണുണ്ടാകുക.
Adjust Story Font
16

