Quantcast

കടലുണ്ടി ഗ്ലോബൽ മേറ്റ്‌സിന് പുതിയ ഭാരവാഹികൾ

ഷാഫി നെച്ചിക്കാട്ട് പ്രസിഡന്റ് അബ്ദുൽ സലീം ഇ പി സിക്രട്ടറി സഫ്റാജ് പി വി ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ.

MediaOne Logo

Web Desk

  • Published:

    8 May 2024 12:54 AM IST

കടലുണ്ടി ഗ്ലോബൽ മേറ്റ്‌സിന് പുതിയ ഭാരവാഹികൾ
X

ജുബൈൽ: വിവിധ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന കടലുണ്ടി സ്വദേശികളുടെ കൂട്ടായ്മയായ കടലുണ്ടി ഗ്ലോബൽ മേറ്റ്സിന്റെ കെ.ജി.എംന് പുതിയ ഭാരാവഹികളെ പ്രഖ്യാപിച്ചു.

ഷാഫി നെച്ചിക്കാട്ട് പ്രസിഡന്റ് അബ്ദുൽ സലീം ഇ പി സിക്രട്ടറി സഫ്റാജ് പി വി ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ. അബ്ദുൽ ലത്തീഫ് എൻ വി , മുഹമ്മദ് അഷ്‌റഫ് വി എന്നിവരെ വൈസ് പ്രസിഡന്റ്മാരായും റാഫി പി ടി, പ്രവീൺ കുമാർ അത്തോളി എന്നിവരെ ജോയിൻ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

കടലുണ്ടിക്കാരുടെ ആഗോള കൂട്ടായ്മയായ കെ.ജി.എം ന്റെ മൂന്നാമത് കമ്മറ്റിയാണ് നിലവിൽ വന്നത്. കടൽ ക്ഷോഭം മൂലം ദുരിതമനുഭവിച്ച തീരദേശവാസികൾക്ക് ആശ്വാസ കിറ്റുകൾ നൽകുക, പ്രയാസമനുഭവിച്ച കടലുണ്ടിയിലെ പ്രവാസികൾക്ക് സഹായം നൽകുക തുടങ്ങി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ കെ.ജി.എമിന്റെ കീഴിൽ നടന്നിട്ടുണ്ട്.

മുൻ കമ്മറ്റിയുടെ പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി അനിൽ കക്കാതിരുത്തിയും സാമ്പത്തിക റിപ്പോർട്ട് പി ടി റാഫിയും അവതരിപ്പിച്ചു.

TAGS :

Next Story