കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ 'സ്നേഹസംഗമം' സംഘടിപ്പിച്ചു
സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി സംഗമം ഉദ്ഘാടനം ചെയ്തു

ജിദ്ദ: ജിദ്ദയിലെ കരുവാരകുണ്ട് സ്വദേശികളുടെയും വിവിധ മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ ഷറഫിയയിലായിരുന്നു സ്നേഹസംഗമം. കരുവാരകുണ്ട് പാലിയം ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് സ്വീകാര്യതയും ജനപങ്കാളിത്തവും സാമ്പത്തിക പിന്തുണയും ഉറപ്പാക്കാനുദ്ദേശിച്ചായിരുന്നു പരിപാടി. സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി സംഗമം ഉദ്ഘാടനം ചെയ്തു.
അശരണർക്കും രോഗബാധിതർക്കും കരുതലും കരുണയും പകരുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. 'ഇന്നലെ നമ്മൾ പരിപാലിച്ചു, ഇന്ന് നമ്മൾ സേവിച്ചു, നാളെ നമ്മൾ പ്രചോദിപ്പിച്ചു', കെപിജെസിയുടെ വളർച്ചയും ഭാവി പ്രവർത്തനങ്ങളും തുടങ്ങിയ സെഷനുകളും പരിപാടിയുടെ ഭാഗമായി. ഗഫാർ മാട്ടുമ്മൽ, ഉസ്മാൻ കുണ്ടുകാവിൽ, യൂസുഫ് കുരിക്കൾ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
ഇസ്മായിൽ കല്ലായി, ശിഹാബ് ടി.പി, മുഹമ്മദാലി നമ്പിയൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തവരുമായി സംവദിച്ചു. കെപിജെസി പ്രസിഡന്റ് സി.ടി ഹാഫിദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ട്രഷറർ ഷംസുദ്ദീൻ ഇല്ലിക്കുത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് എന്നകുഞ്ഞാപ്പു നന്ദിയും പറഞ്ഞു.
Adjust Story Font
16

