കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് 'കെഇഎഫ്ആർ ടോക്‌സ്' സംഘടിപ്പിച്ചു

റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റർ കെഇഎഫ്ആർ ടോക്‌സ്' സംഘടിപ്പിച്ചു. റാഡിസൺ ബ്ലൂ എയർപോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫോറം അംഗങ്ങൾ വിവിധ വിഷയങ്ങളെ പറ്റി സംസാരിച്ചു. ഫോറം അംഗങ്ങളുടെ പ്രൊഫഷണൽ മേഖലയിലെയും വ്യക്തിജീവിതത്തിലെയും അറിവുകളും വൈദഗ്ധ്യങ്ങളും അവതരിപ്പിക്കാനുതകുന്ന പരിപാടിയായിരുന്നു കെഇഎഫ്ആർ ടോക്‌സ്. ഫോറം അംഗങ്ങളെ കൂടാതെ അവരുടെ കുടുംബാംഗങ്ങൾക്കും പരിപാടിയിൽ അവസരം ലഭിച്ചു.
ഫെബീന നിസാർ, നൗഷാദലി കായൽമഠത്തിൽ, സൽമാനുൽ ഫാരിസ്, അജീഷ് ഹബീബ് മൊക്കത്ത്, മെഹറൂഫ് ശൈലബുദ്ദീൻ, ഹിദാഷ് മുഹമ്മദലി, ഹുദ റിൻഷി, സെയ്ൻ ഹാഷിം, നിസാർ ഹുസൈൻ വലിയകത്ത്, ഫവാസ്, മഖ്ബൂൽ ഹമീം എന്നിവർ സംസാരിച്ചു.
പരിപാടിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. സുബിൻ റോഷൻ സ്വാഗതവും വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല നന്ദിയും പറഞ്ഞു.
Next Story
Adjust Story Font
16

