അറബ് യൂണിവേഴ്‌സിറ്റി റാങ്കിങിൽ ഹാട്രിക് നേട്ടവുമായി സൗദിയിലെ കിങ് ഫഹദ് യൂണിവേഴ്‌സിറ്റി
296 സർവകലാശാലകളുടെ റാങ്കിങ്ങിലാണ് അഭിമാനകരമായ നേട്ടം

റിയാദ്: ക്യു.എസ്. അറബ് റീജിയൺ യൂണിവേഴ്‌സിറ്റി റാങ്കിങ്‌സിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി സൗദിയിലെ കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ് (കെ.എഫ്.യു.പി.എം). അറബ് ലോകത്തെ 296 സർവകലാശാലകളും, സൗദിയിലെ 35 സർവകലാശാലകളും ഉൾപ്പെട്ട ഈ വർഷത്തെ റാങ്കിങിലാണ് കെ.എഫ്.യു.പി.എം ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. അക്കാദമിക് രംഗത്തെ പ്രശസ്തി, തൊഴിൽ വിപണിയിലെ ബിരുദധാരികളുടെ നിലവാരം, ഫാക്കൽറ്റി-വിദ്യാർഥി അനുപാതം, ഗവേഷണ പ്രബന്ധങ്ങളുടെ അംഗീകാരം തുടങ്ങി വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ക്യു.എസ് ഈ റാങ്കിങ് പട്ടിക തയ്യാറാക്കുന്നത്. 2021ലെ നാലാം സ്ഥാനത്തുനിന്ന് 2022-ൽ രണ്ടാം സ്ഥാനത്തേക്കും, തുടർന്ന് 2023 മുതൽ ഒന്നാം സ്ഥാനത്തേക്കും കുതിച്ചുയർന്നാണ് യൂണിവേഴ്‌സിറ്റിയുടെ മുന്നേറ്റം.
കൂടാതെ ആഗോള റാങ്കിങിലും സർവകലാശാല ഗണ്യമായ പുരോഗതി നേടി. കഴിഞ്ഞ വർഷം 101 ാം സ്ഥാനത്തായിരുന്ന യൂണിവേഴ്‌സിറ്റി ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സിൽ ഈ വർഷം 67-ാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ചു വർഷം മുൻപ് 200-ാം സ്ഥാനത്തായിരുന്നിടത്തു നിന്നാണ് ഈ വമ്പൻ കുതിപ്പ്.
Adjust Story Font
16

