സൗദി ഫുട്ബോളിൽ വമ്പൻ ട്വിസ്റ്റ്; അൽ ഹിലാലിന്റെ 70% ഓഹരികളും സ്വന്തമാക്കി ശതകോടീശ്വരൻ
സൗദിയിലെ നാലു ക്ലബ്ബുകളെ സർക്കാർ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഓഹരി വിൽപനയാണിത്

റിയാദ്: സൗദി ഭരണകൂടം ഏറ്റെടുത്ത അൽഹിലാൽ ക്ലബ് കമ്പനിയുടെ 70 ശതമാനം ഓഹരി കിങ്ഡം ഹോൾഡിങ്‌സ് സ്വന്തമാക്കി. ബാക്കി മുപ്പത് ശതമാനം ഓഹരി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റിന് കീഴിൽ തുടരും. സൗദിയിലെ നാലു ക്ലബ്ബുകളെ സർക്കാർ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഓഹരി വിൽപനയാണിത്.
സൗദി ശതകോടീശ്വരൻ അൽ-വലീദ് ബിൻ തലാൽ അൽ സൗദ് രാജകുമാരനായിരുന്നു അൽ ഹിലാൽ ക്ലബ്ബിന്റെ മേധാവി. കിങ്ഡം ഹോൾഡിങ്‌സിന്റെ ചെയർമാനും ഇദ്ദേഹമായിരുന്നു. ഇതിൽ ക്ലബ്ബിനെ സൗദി നേരിട്ട് സ്വന്തമാക്കി. തലാലിന്റെ കിങ്ഡം ഹോൾഡിങിസിന്റെ 16.9 ശതമാനം ഓഹരി നേരത്തെ സൗദി ഭരണകൂടം പി.ഐ.എഫിലേക്ക് മാറ്റിയിരുന്നു. കിങ്ഡം ഹോൾഡിങിലേക്ക് നേരിട്ടാണിപ്പോൾ അൽ ഹിലാലിന്റെ എഴുപത് ശതമാനം ഓഹരി വന്നിരിക്കുന്നത്.
സൗദിയിലെ ക്ലബ്ബുകളെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അൽ ഹിലാൽ ഉൾപ്പെടെ നാല് ഫുട്‌ബോൾ ക്ലബ്ബുകളെയാണ് സൗദി ഏറ്റെടുത്തത്. സർക്കാറിന് കീഴിൽ ഏണ്ണയിതര വരുമാനം വർധിപ്പാക്കാനുദ്ദേശിച്ചും വിദേശ നിക്ഷേപം ലക്ഷ്യം വെച്ചുമായിരുന്നു ഈ നീക്കം. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനാണ് ക്ലബ്ബുകളുടെ ചുമതല. ഇവരിൽ നിന്നാണ് ക്ലബ്ബിന്റെ എഴുപത് ശതമാനം ഓഹരി തലാൽ രാജകുമാരന്റെ കിങ്ഡം ഹോൾഡിങ്‌സ് ഏറ്റെടുത്ത്. ഈ നീക്കം ഹിലാലിന്റെ ആധുനിക വത്കരണത്തിന് സഹായിക്കുമെന്ന് കിങ്ഡം ഹോൾഡിങ്‌സ് അറിയിച്ചു.
Adjust Story Font
16

