Quantcast

കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബ്രാൻഡ് ഐഡന്റിറ്റി പുറത്തിറക്കി

'നിങ്ങളുടെ യാത്ര.. നിങ്ങളുടെ ലക്ഷ്യസ്ഥാനം' എന്നാണ് ടാഗ്‌ലൈൻ

MediaOne Logo

Web Desk

  • Published:

    27 Oct 2025 2:58 PM IST

King Salman International Airport launches brand identity
X

റിയാദ്: കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് (കെഎസ്‌ഐഎ) യുടെ ബ്രാൻഡ് ഐഡന്റിറ്റി പുറത്തിറക്കി. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) കമ്പനിയായ കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് ഡെവലപ്‌മെന്റ് കമ്പനിയാണ് ഇത് പുറത്തിറക്കിയത്. ''നിങ്ങളുടെ യാത്ര.. നിങ്ങളുടെ ലക്ഷ്യസ്ഥാനം'' എന്നാണ് ടാഗ്‌ലൈൻ. റിയാദിലേക്കുള്ള ഭാവി കവാടവും സൗദി വിഷൻ 2030 ന്റെ കേന്ദ്രബിന്ദുവുമായിരിക്കും വിമാനത്താവളം. ആറ് റൺവേകളും ഒമ്പത് പാസഞ്ചർ ടെർമിനലുകളും കെഎസ്‌ഐഎയിലുണ്ടാകും. 57 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. 2030 ആകുമ്പോഴേക്കും പ്രതിവർഷം പത്ത് കോടിയിലധികം യാത്രക്കാരെയും രണ്ട് ദശലക്ഷം ടൺ കാർഗോയെയും ഉൾക്കൊള്ളാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സൗദിയുടെ എണ്ണയിതര ജിഡിപിയിലേക്ക് പ്രതിവർഷം ഏകദേശം 27 ബില്യൺ സൗദി റിയാൽ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിലെ വാണിജ്യ മേഖലകളും വിപുല ലോജിസ്റ്റിക് സൗകര്യങ്ങളും പ്രാദേശിക വളർച്ച വർധിപ്പിക്കുകയും ടൂറിസം, ബിസിനസ്സ്, നിക്ഷേപം എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും.

TAGS :

Next Story