കെഎംസിസി ദമ്മാം കോഴിക്കോട് ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഫൈസലിയയിൽ ഗ്രീൻവില്ല റിസോർട്ടിലായിരുന്നു സംഗമം

ദമ്മാം: കെഎംസിസി ദമ്മാം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും സി.എച്ച് സെന്റർ വളണ്ടിയർമാർക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. ദമ്മാം ഫൈസലിയയിൽ ഗ്രീൻവില്ല റിസോർട്ടിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക നേതാക്കൾ, പൗരപ്രമുഖർ, കെഎംസിസി സൗദി ദേശീയ, പ്രൊവിന്‍സ്, ജില്ലാ, മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
പരിപാടിയിൽ സിനാൻ നിസാമി റമദാൻ സന്ദേശം നൽകി. ഫൈസൽ കൊടുമ അധ്യക്ഷത വഹിച്ച യോഗം കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് ജ.സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. നിസാം കാരശേരി മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് സി.എച്ച് സെന്ററുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിശദീകരണം, വിവിധ മണ്ഡലങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. റഹ്മാൻ കാരയാട്, ഉമ്മർ ഓമശേരി, മൊയ്‌ദീൻ വെണ്ണക്കാട്, റിയാസ് പെരുമണ്ണ, അമീർ നാദാപുരം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റിയാസ് മൂലാട് സ്വാഗതവും ഷറഫു കൊടുവള്ളി നന്ദിയും പറഞ്ഞു.
Adjust Story Font
16

