Quantcast

കെ.എം.സി.സി ദമ്മാം കോഴിക്കാട് ജില്ലാ കമ്മിറ്റി ദ്വിദിന വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു

സി.എച്ച് സെന്ററിന്റെ പ്രവർത്തന ചിലവിലേക്ക് ധനസമാഹരണം നടത്തുന്നതിൻറെ ഭാഗമായാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്‌

MediaOne Logo

Web Desk

  • Published:

    9 Sept 2024 9:10 PM IST

കെ.എം.സി.സി ദമ്മാം കോഴിക്കാട് ജില്ലാ കമ്മിറ്റി ദ്വിദിന വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു
X

ദമ്മാം: കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് ടീമുകൾ ടൂർണ്ണമെന്റിൽ മത്സരിക്കും. കോഴിക്കോട് സി.എച്ച് സെന്ററിന്റെ പ്രവർത്തന ചിലവിലേക്ക് ധനസമാഹരണം നടത്തുന്നതിൻറെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

സി.എച്ച് മുഹമ്മദ് കോയ ഇന്റർനാഷണൽ വോളിബോൾ ടൂർണ്മമെൻറ് സെപ്റ്റംബർ 19,20 തിയ്യതികളിലായാണ് നടക്കുക. ദമ്മാം അൽസുഹൈമി കാസ്‌ക് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ. സൗദി, ഖത്തർ, ബഹറൈൻ, യു.എ.ഇ, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ രാജ്യങ്ങളിൽ നിന്നുള്ള എട്ട് ടീമുകൾ മേളയിൽ ഏറ്റുമുട്ടും. വിജയികൾക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും. മേളയുടെ ഉദ്ഘാടന പരിപാടിയിൽ നാട്ടിൽ നിന്നുള്ള രാഷ്ട്രീയ കായിക മേഖലയിലുള്ളവർ സംബന്ധിക്കും. ജില്ലാ പ്രസിഡന്റ് ഫൈസൽ കൊടുമ, നാസർ ചാലിയം, ആബിദ് പാറക്കൽ, റിയാസ് പെരുമണ്ണ, ബഷീർ സബാൻ, ഷഫീർ സി.കെ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

TAGS :

Next Story