Quantcast

വിസിറ്റിംഗ് വിസയിലെത്തിയ കൊല്ലം സ്വദേശി റിയാദിൽ മരണപ്പെട്ടു

തഴവ കുളങ്ങരശ്ശേരി അലിയാർ കുഞ്ഞാണ് മരണപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    7 April 2025 12:36 AM IST

വിസിറ്റിംഗ് വിസയിലെത്തിയ കൊല്ലം സ്വദേശി റിയാദിൽ മരണപ്പെട്ടു
X

റിയാദ്: വിസിറ്റിംഗ് വിസയിലെത്തിയ കൊല്ലം തഴവ സ്വദേശി കുളങ്ങരശ്ശേരി പരേതനായ ഹൈദ്രോസ് കുഞ്ഞ് മകൻ അലിയാർ കുഞ്ഞ് (77) റിയാദിലെ ശിഫയിൽ മരണപ്പെട്ടു. ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം മക്കളുടെ അടുത്തേക്ക് വിസിറ്റിംഗ് വിസയിലെത്തിയതായിരുന്നു. ഐസിഎഫ് റിയാദ് റീജിയനിലെ ഷിഫാ ഡിവിഷൻ വെൽഫെയർ വിംഗ് ഇർഷാദ് കൊല്ലം, അബ്ബാസ് സുഹ്‌രി, മോയിൻ മുണ്ടംപറമ്പ്, ജാഫർ തങ്ങൾ, സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി റിയാദിലെ മൻസൂരിയ്യ മഖ്ബറയിൽ ജനാസ ഖബറടക്കം നടത്തി.

ഭാര്യ സഫിയ ബീവി, മക്കൾ: അൻസാർ(റിയാദ്), അൻവർ(റിയാദ്), അൻസാരി, നൗഷാദ്, അനീസ ബീവി, നൗഷാദ്

TAGS :

Next Story