കൊണ്ടോട്ടി മണ്ഡലം കെഎംസിസി സൂപ്പർ കപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം
ഇന്ന് രാത്രി പത്തരക്കാണ് സീനിയർ ഫുട്‌ബോളിലെ ആദ്യ മത്സരം

ജിദ്ദ: ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന, സൂപ്പർ കപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കമാവും. ജിദ്ദ ഖാലിദ് ബിൻ വലീദിലെ അൽ റസൂഖ് സ്റ്റേഡിയത്തിലാണ് രണ്ടു ദിവസത്തെ ഫുട്‌ബോൾ മാമാങ്കം. വിജയികൾക്ക് 10001 റിയാലും രണ്ടാം സ്ഥാനക്കാർക്ക് 5001 റിയാലുമാണ് സമ്മാനത്തുക.
ടൂർണമെന്റ് വൈകിട്ട് ആറരക്ക് പതിനേഴ് വയസിന് താഴെയുള്ളവരുടെ മത്സരത്തോടെ ടൂർണ്ണമെന്റിന് തുടക്കമാകും. അംലക്ക് ആരോ ടാലന്റ് ടീൻസും അമിഗോസ് എഫ്.സിയുമാണ് ആദ്യ മത്സരം. ഏഴരക്ക് സോക്കർ ഫ്രീക്‌സ്-പി.എം പൈപ്പിംഗ് ജെ.എസ്.സി അക്കാദമിയുമായി ഏറ്റുമുട്ടും. ഈ രണ്ടു മത്സരങ്ങളിലെ വിജയികൾ വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കുന്ന ഫൈനലിൽ മാറ്റുരക്കും. ജൂനിയർ മത്സരത്തിന് ശേഷം നാളെ രാത്രി എട്ടരക്ക് വെറ്ററൻസ് താരങ്ങൾ കളത്തിലിറങ്ങും. സമ യുനൈറ്റഡ് ഫുട്‌ബോൾ ലവേഴ്‌സ് എഫ്.സി-ചാംസ് എഫ്.സി ലെജന്റ്‌സ് നെവർ റിട്ടയർ ടീമുമായാണ് ആദ്യ മത്സരം. രാത്രി ഒമ്പതരക്ക് ഫ്രൈഡേ എഫ്.സി ജിദ്ദ-ഹിലാലുമായി രണ്ടാം മത്സരത്തിൽ പന്തുതട്ടും. വെറ്ററൻസ് ഫൈനൽ വെള്ളിയാഴ്ച രാത്രി 11ന് നടക്കും.
ഇന്ന് രാത്രി പത്തരക്കാണ് സീനിയർ ഫുട്‌ബോളിലെ ആദ്യ മത്സരം. ഇത്തിഹാദ് എഫ്.സി-സംസം റസ്റ്റോറന്റ് മദീനയുമായി ആദ്യമത്സരത്തിൽ കൊമ്പു കോർക്കും. 11.30ന് വിജയ് മസാല ബി.എഫ്.സി ജിദ്ദ-റീം എഫ്.സി യാമ്പുവുമായി മത്സരിക്കും.
രാത്രി 12.30ന് തബൂക്ക് എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി യാമ്പുവുമായി മത്സരിക്കും. രാത്രി ഒന്നരക്ക് വിൻസ്റ്റാർ എഫ്.സി മമ്പുറം എഫ്.സി ജിദ്ദ-റീം അൽ ഉല ജിദ്ദയുമായി പുലർച്ചെ ഒന്നരക്ക് ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി എട്ടിന് സീനിയർ വിഭാഗത്തിന്റെ ആദ്യ സെമി ഫൈനൽ ആരംഭിക്കും. പത്തു മണിക്കാണ് രണ്ടാം സെമി. പതിനൊന്നു മണിക്ക് ഫൈനൽ മത്സരം ആരംഭിക്കും.
Adjust Story Font
16

