Quantcast

റമദാൻ അവസാന പത്ത്: ഹറമൈൻ ട്രെയിൻ പ്രതിദിനം 140 സർവീസുകൾ നടത്തും

MediaOne Logo

Web Desk

  • Published:

    10 March 2026 9:04 PM IST

റമദാൻ അവസാന പത്ത്: ഹറമൈൻ ട്രെയിൻ പ്രതിദിനം 140 സർവീസുകൾ നടത്തും
X

മദീന: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ തീർഥാടകരുടെ വൻ തിരക്ക് പരിഗണിച്ച് ഹറമൈൻ അതിവേഗ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ സൗദി റെയിൽവേ തീരുമാനിച്ചു. പ്രതിദിനം 140ലധികം സർവീസുകളാണ് ഈ കാലയളവിൽ മക്കയ്ക്കും മദീനയ്ക്കും ഇടയിൽ നടത്തുക. തീർഥാടകർക്ക് സുഗമവും വേഗമേറിയതുമായ യാത്ര ഉറപ്പാക്കുന്നതിനായി ആകെ 3,600 ട്രിപ്പുകളിലായി 17 ലക്ഷത്തിലധികം സീറ്റുകളാണ് റെയിൽവേ സജ്ജീകരിച്ചിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ കാത്തിരിപ്പ് ഒഴിവാക്കാനും കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകാനും ഈ തീരുമാനം സഹായിക്കും.

മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഹറമൈൻ ട്രെയിൻ, മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കുന്നു. അത്യാധുനിക സംവിധാനങ്ങളും മികച്ച സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ പ്രത്യേക സീസണൽ പ്ലാൻ നടപ്പിലാക്കുന്നത്. സൗദി വിഷൻ 2030ന്റെ ഭാഗമായി ഗതാഗത മേഖലയിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റമാണിതെന്നും തീർത്ഥാടകരുടെ സേവനത്തിനായി ഫീൽഡ് ടീമുകൾ മുഴുവൻ സമയവും സജ്ജമാണെന്നും സൗദി റെയിൽവേ വ്യക്തമാക്കി. ജിദ്ദ, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവ വഴി കടന്നുപോകുന്ന ഈ സർവീസ് പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

TAGS :

Next Story