ജിസാനിൽ 530 കോടി റിയാലിന്റെ വികസന പദ്ധതികൾ
നിരവധി ഭവന, മുനിസിപ്പൽ പദ്ധതികൾ ഉൾപെടും

റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ 530 കോടി റിയാലിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ജിസാൻ ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് നിർവഹിച്ചു. പ്രിൻസ് സുൽത്താൻ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ "മുനിസിപ്പൽ ക്രിയേറ്റിവിറ്റി" പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും, ഗവൺമെന്റ്, സ്വകാര്യ സ്ഥാപനങ്ങളുമായി നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കലും നടന്നു. ചടങ്ങിൽ മുനിസിപ്പൽകാര്യ മന്ത്രി മാജിദ് അൽ ഹഖീൽ പങ്കെടുത്തു.
ആകെ 383 പദ്ധതികൾക്കാണ് തുടക്കമായത്. ഇതിൽ 230 കോടി റിയാൽ ചെലവിലുള്ള 89 പദ്ധതികളുടെ ഉദ്ഘാടനവും 300 കോടി റിയാൽ ചെലവ് വരുന്ന 294 പുതിയ പദ്ധതികളുടെ തറക്കല്ലിടലുമാണ് നടന്നത്. ഡ്രെയിനേജ് സംവിധാനം, റോഡുകൾ, നഗര വികസനം, എന്നിവയുൾപ്പെടെ ഭവന, മുനിസിപ്പൽ പദ്ധതികൾക്കാണ് തറക്കല്ലിട്ടത്. ആശുപത്രികൾ, ബിസിനസ് പാർക്ക്, സ്പോർട്സ് അക്കാദമികൾ, പൈതൃക ഗ്രാമം, ടൂറിസ്റ്റ് റിസോർട്ടുകൾ എന്നിങ്ങനെ നിരവധി നിക്ഷേപ പദ്ധതികൾക്കും തുടക്കമായി.
Adjust Story Font
16

