Quantcast

സൗദിയില്‍ 15568 നിയമ ലംഘകര്‍ പിടിയില്‍

സൗദി ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്

MediaOne Logo

Web Desk

  • Published:

    10 Sep 2022 4:12 PM GMT

സൗദിയില്‍ 15568 നിയമ ലംഘകര്‍ പിടിയില്‍
X

സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 15000 ത്തിലധികം നിയമം ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്.

നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന രാജ്യത്ത് ശക്തമായി തുടരുകയാണ് . ദിനേന ആയിരകണക്കിന് വിദേശികളാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15568 പേര്‍ പിടിയിലായതായി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഇവരില്‍ 9331 പേര്‍ താമസ രേഖയുടെ കാലാവധി അവസാനിച്ചവരും. 4226 പേര്‍ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരും 2011 പേര്‍ തൊഴില്‍ നിയമ ലംഘനം നടത്തിയവരുമാണ്. നിയമ ലംഘകര്ക്ക് അഭയവും യാത്രാ സൌകര്യവും നല്കിയതിന് 20 പേരു അറിസ്റ്റിലായി. നിയമ ലംഘകര്‍ക്ക് താമസ യാത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നവര്‍ക്ക് മന്ത്രാലയ അതികൃതര് ശക്തമായ മുന്നറിയിപ്പും നല്കി. ഇത്തരക്കാര്‍ക്ക് പതിനഞ്ച് വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുമെന്ന് അതികൃതര് ആവര്‍ത്തിച്ച് വ്യക്തമാക്കി.

TAGS :

Next Story