Quantcast

കുട്ടികളെ നന്മയുള്ളവരായി, സ്വതന്ത്രരായി വളരാൻ അനുവദിക്കുക: പ്രൊഫ. ഗോപിനാഥ് മുതുകാട്

MediaOne Logo

Web Desk

  • Published:

    3 Oct 2023 6:46 PM GMT

Prof. Gopinath Muthukad
X

നവോദയ സാംസ്കാരിക വേദി, സൗദി കിഴക്കൻ പ്രവിശ്യയുടെ പതിമൂന്നാമത് സ്കോളർഷിപ്പ് വിതരണം മജീഷ്യനും ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് റഹീമയിലെ അൽ റോമാൻസിയ ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു.

കുട്ടികൾ സമൂഹത്തിന്റെ ആകെ സ്വത്താണെന്നും രക്ഷിതാക്കളുടെ താല്പര്യങ്ങളെക്കാൾ ഉപരിയായി അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് അവരെ സ്വതന്ത്രരായി നന്മയിൽ വളരാൻ അനുവദിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 23ആമത് സ്ഥാപക ദിനമായ നവോദയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ വച്ച് 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ നവോദയ അംഗങ്ങളുടെ സൗദിയിലും നാട്ടിലും ഉള്ള കുട്ടികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

ഈ വർഷം 258 കുട്ടികളാണ് സ്കോളർഷിപ്പിന് അർഹരായത്. കൊറോണ ഭീതി പരത്തിയ കാലത്തും മുടക്കം വരുത്താതെ സ്കോളർഷിപ്പ് വിതരണം ചെയ്യാൻ സാധിച്ചത് നവോദയ പ്രവാസി സമൂഹത്തിൽ മതനിരപേക്ഷമായ ഐക്യത്തിലൂടെ സാംസ്കാരിക-സാമൂഹിക-കായിക രംഗത്ത് നടത്തിയ ഇടപെടലുകൾ കാരണമാണെന്ന് ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

നവോദയ കേന്ദ്രപ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പേത്ത് അധ്യക്ഷനായിരുന്നു. നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ, കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, പ്രസിഡണ്ട് നന്ദിനി മോഹൻ എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ രശ്മി രഘുനാഥ്, ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ്, ഓപി ഹമീദ് (കെഎംസിസി), നാസ് വക്കം (ലോകകേരള സഭ), മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, അഷ്റഫ് ആലുവ (ഡയസ്പാക്), അഹമദ് നജാത്തി എന്നിവർ സന്നിഹിതരായിരുന്നു.

TAGS :

Next Story