ദർബ് സുബൈദ സീസൺ; റഫ്ഹയിലെ ലീന കൊട്ടാരം സന്ദർശകർക്കായി തുറന്നു
പ്രവേശനം ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ

റഫ്ഹ: സൗദി വടക്കൻ അതിർത്തി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളിലൊന്നായ ലീനയിലെ കിങ് അബ്ദുൽ അസീസ് കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുത്തു. വിന്റർ ഓഫ് ദർബ് സുബൈദ ആഘോഷങ്ങളുടെ ഭാഗമായാണ് നീക്കം. മേഖലയുടെ സാംസ്കാരിക പൈതൃകവും വാസ്തുവിദ്യാ വിസ്മയങ്ങളും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനായാണ് പദ്ധതിക്ക് തുടക്കമിട്ടത്.
കല്ലും മണ്ണും ഇഷ്ടികകളും ഉപയോഗിച്ച് പുരാതന സൗദി ശൈലിയിൽ നിർമിച്ചതാണ് ഈ കൊട്ടാരം. കൂടാതെ അതിന്റെ വിശാലമായ മുറ്റവും വൃത്താകൃതിയിലുള്ള ഗോപുരങ്ങളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. സീസണിലുടനീളം എല്ലാ ദിവസവും ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെ കൊട്ടാരം സന്ദർശിക്കാാം.
Next Story
Adjust Story Font
16

