ലൂസിഡ് മോട്ടോഴ്സിന്റെ ആദ്യ അന്താരാഷ്ട്ര ഫാക്ടറി സൗദിയിൽ പ്രവർത്തനമാരംഭിച്ചു
ഈ വർഷം നാല് തരത്തിലുള്ള ഇവി ഇലക്ട്രിക് വാഹനങ്ങളാണ് ഇവിടെ നിർമിക്കുക

ജിദ്ദ: ലൂസിഡ് മോട്ടോഴ്സിന്റെ ആദ്യ അന്താരാഷ്ട്ര ഫാക്ടറിയായ എ.എം.ഒ-2 സൗദിയിൽ പ്രവർത്തനമാരംഭിച്ചു. ഈ വർഷം നാല് തരത്തിലുള്ള ഇവി ഇലക്ട്രിക് വാഹനങ്ങളാണ് ഇവിടെ നിർമിക്കുക. 2028 ഓടെ ഫാക്ടറി പൂർണ ശേഷി കൈവരിക്കുമെന്ന് നിക്ഷേപ മന്ത്രാലയം അറിയിച്ചു. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഭാഗിക ഉടമസ്ഥതയിലാണ് ലൂസിഡ് മോട്ടോഴ്സിന്റെ എ.എം.ഒ-2 എന്ന ആദ്യ അന്താരാഷ്ട്ര നിർമ്മാണ ഫാക്ടറി.
ജിദ്ദയിലെ കിംങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ്ഫാക്ടറി ഒരുക്കിയിട്ടുള്ളത്. 1,55,000 വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഇവിടെ ഉണ്ട്. നാല് മോഡലുകളിലുള്ള ഇവി ഇലക്ട്രിക് വാഹനങ്ങളാണ് ഇവിടെ ഈ വർഷം നിർമ്മിക്കുക. 2028 ഓടെ ഫാക്ടറി പൂർണ ശേഷി കൈവരിക്കുമെന്ന് നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.
രണ്ട് മോഡലിലുള്ള ഇവി വാഹനങ്ങൾ ലൂസിഡ് പ്രത്യേകമായി നിർമ്മിക്കും. അതിന്റെ 95% വും കയറ്റുമതി ചെയ്യാനാണ് തീരുമാനം. 1.35 മില്ല്യണ് സ്‌ക്വയർ മീറ്ററിലാണ് ഫോക്ടറി പ്രവർത്തിക്കുക. കിംങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ വാഹന നിർമാണങ്ങൾക്കായി നീക്കി വെച്ചിരിക്കുന്ന ഏരിയയുടെ 31 ശതമാനവും ലൂസിഡ് മോട്ടോഴ്‌സിന് വേണ്ടിയാണ് അനുവദിച്ചിരിക്കുന്നത്. ഫാക്ടറിയിൽ ധാരാളം സൗദി പൗരന്മാർക്ക് ജോലി ലഭ്യമാക്കാനാകുമെന്നും ആയിരക്കണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നുമാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

