സൗദിയിൽ മെയ്ഡ് ഇൻ മക്ക, മെയ്ഡ് ഇൻ മദീന പദ്ധതികൾക്ക് തുടക്കമായി
മക്കയിലും മദീനയിലും നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ലോകമെമ്പാടും വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

റിയാദ്: സൗദിയിൽ മെയ്ഡ് ഇൻ മക്ക, മെയ്ഡ് ഇൻ മദീന പദ്ധതികൾക്ക് തുടക്കമായി. മക്ക മദീന ഗവർണർമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. മക്കയിലും മദീനയിലും നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ലോകമെമ്പാടും വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2021ൽ സൗദി എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റി ആരംഭിച്ച "മെയ്ഡ് ഇൻ സൗദി അറേബ്യ" പ്രോഗ്രാമിൽ നിന്നാണ് മെയ്ഡ് ഇൻ മക്ക, മെയ്ഡ് ഇൻ മദീന പദ്ധതികൾ പുറത്തിറങ്ങുന്നത്. മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരനും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.
More to Watch
Next Story
Adjust Story Font
16

