മദീന ഖുബ്ബ പള്ളി വികസനം; 200ഓളം പേരുടെ ഭൂമി ഏറ്റെടുക്കും
ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ

മദീനയിൽ ഖുബാ പള്ളി വികസനത്തിനായി ആദ്യ ഘട്ടത്തിൽ ഇരുനൂറോളം ആളുകളുടെ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കും. കഴിഞ്ഞ റമദാനിലാണ് കിരീടാവകാശി പള്ളിയുടെ വികസന പദ്ധതി പ്രഖ്യാപിച്ചത്.
പ്രവാചക കാലം മുതൽ പല ഘട്ടങ്ങളിലായി വികസിപ്പിച്ച മദീനയിലെ ഖുബ പള്ളി നിലവിലുള്ള ശേഷിയുടെ പത്തിരട്ടിയായി വർധിപ്പിക്കാനാണ് കിംഗ് സൽമാൻ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ പള്ളിയുടെ ചുറ്റുവട്ടങ്ങളിൽ നിന്ന് ഇരുനൂറോളം ആളുകളുടെ കെട്ടിടങ്ങളും സ്ഥലങ്ങളും ഏറ്റെടുക്കും. പദ്ധതി പ്രദേശത്ത് ജോലി തുടങ്ങുന്നതിന്റെ മുന്നോടിയായി റജബ് മാസത്തിൽ പ്രദേശത്തേക്കുള്ള വൈദ്യുതി, വെള്ളം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും നിർത്തിവെക്കും.
ഭൂവുടമകൾ പദ്ധതി പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകണമെന്നും, നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി പ്രോപ്പർട്ടി ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടണമെന്നും മദീന മേഖല വികസന അതോറിറ്റി അറിയിച്ചു. പദ്ധതി പ്രദേശത്തെ ഈന്തപ്പനകളും, കൃഷിയിടങ്ങളും ചരിത്ര സ്ഥലങ്ങളും സംരക്ഷിക്കുമന്നും പള്ളി സമുച്ചയവുമായി സംയോജിപ്പിക്കുമെന്നും വികസന അതോറിറ്റി വ്യക്തമാക്കി.
ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കുമന്ന് മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ പറഞ്ഞു. കഴിഞ്ഞ റമദാനിന്റെ തുടക്കത്തിലാണ് ഖുബാ പള്ളി വിസകന പദ്ധതി കിരീടാവകാശി പ്രഖ്യാപിച്ചത്. പള്ളി വിപുലീകരണത്തെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കാൻ ഏകദേശം ആറ് മുതൽ ഏഴ് വർഷം വരെ സമയമെടുത്തു. പ്രവാചകന്റെ പള്ളി കഴിഞ്ഞാൽ മദീന മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളിയാണ് മസ്ജിദ് ഖുബ.
Adjust Story Font
16

