Quantcast

മാഡ്രിഡ് എഫ്.സി ടൂര്‍ണ്ണമെന്‍റില്‍ വെള്ളിയാഴ്ച സെമി മത്സരങ്ങള്‍

MediaOne Logo

Gulf Desk

  • Published:

    13 Oct 2026 7:28 PM IST

Madrid FC tournament semi-finals on Friday.
X

ദമ്മാം: മാഡ്രിഡ്‌ സോക്കർ 2026' ടൂർണമെന്‍റിന്‍റെ സെമി മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ടൂർണമെന്റിന്റെ ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായതോടെ സെമി ഫൈനൽ ലൈനപ്പ് വ്യക്തമായി. ദമ്മാം ഓഫ്‌ സൈഡ് അറീന സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ടീമുകള്‍ ഏറ്റുമുട്ടിയത്. ആദ്യ സെമിയിൽ മാഡ്രിഡ്‌ എഫ്.സി, ബദർ എഫ്.സിയെയും രണ്ടാമത്തെ സെമിയിൽ ഖാലിദിയ്യ എഫ്.സി ദമ്മാം, എഫ്.സി ദമ്മാമിനെയും നേരിടും.

ക്വാർട്ടർ പോരാട്ടങ്ങളിലെ വീറും വാശിയും പ്രകടമായ പോരാട്ടങ്ങളിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് കെപ്‌വ എഫ്.സിയെ തകർത്താണ് ആതിഥേയരായ മാഡ്രിഡ്‌ എഫ്.സി സെമി ബെർത്ത് ഉറപ്പിച്ചത്. മാഡ്രിഡിനായി അൻസിഫ് രണ്ടും, മുബീൻ, ജിഫ്രി എന്നിവർ ഒരോ ഗോളും നേടി. സ്ട്രൈക്കർ സൽമാൻ ഫാരിസ് നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ ദമ്മാം സോക്കറിനെ ഏക പക്ഷീയമായ മൂന്ന് ഗോളിന് തകർത്ത് കൊണ്ടായിരുന്നു ഖാലിദിയ്യയുടെ സെമി ഫൈനൽ തേരോട്ടം.

ബദർ എഫ്.സിയും യൂത്ത് ക്ലബ്‌ അൽഖോബാറും തമ്മിലുള്ള മത്സരം ആക്രമണ-പ്രത്യാക്രമണങ്ങൾ കൊണ്ട് ആവേശഭരിതമായിരുന്നു. നിശ്ചിത സമയത്ത് ഗോളുകളൊന്നും പിറക്കാതിരുന്നതോടെ വിജയികളെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നു. ടൈബ്രേക്കറിൽ യൂത്ത് ക്ലബ്ബിന്റെ നിർണ്ണായകമായ മൂന്ന് കിക്കുകൾ തടഞ്ഞിട്ട സാദിഖ് ടീമിന്റെ രക്ഷകനായി 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരം സ്വന്തമാക്കി. അവസാന ക്വാർട്ടർ പോരാട്ടത്തിൽ കോർണിഷ് സോക്കർ ക്ലബ്ബിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എഫ്.സി ദമ്മാം സെമിയിൽ ഇടം നേടിയത്. ആദ്യ പകുതിയിൽ റിയാസ് നേടിയ മനോഹര ഗോളിലൂടെ ലീഡെടുത്ത എഫ്.സി ദമ്മാമിനായി രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി സ്പോട്ട് കിക്ക് വലയിലാക്കി സനൂജ് വിജയം പൂർത്തിയാക്കി. ഗോൾ ബാറിന് കീഴിൽ മികച്ച പ്രകടനം നടത്തിയ എഫ് -സി ദമ്മാമിന്റെ സാഹിർ ആയിരുന്നു പ്ലെയർ ഓഫ് ദി മാച്ച് ആയി തെരെഞെടുക്കപ്പെട്ടത്.

അണ്ടർ 16-വിഭാഗം സെമി പോരാട്ടത്തിൽ കോർണിഷ് സോക്കർ അക്കാദമിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പെടുത്തി ഗ്രാസ് റൂട്ട് അക്കാദമി ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രാസ് റൂട്ടിനായി മികച്ച പ്രകടനം നടത്തിയ അംജദ് പ്ലെയർ ഓഫ് ദി മാച്ച് ആയി. ഷമീർ കൊടിയത്തൂർ, താഹിർ വല്ലപ്പുഴ, റിയാസ് പറളി, ആഷി നെല്ലിക്കുന്ന്, സിറാജ് ഊരകം, സലാഹുദ്ധീൻ കണ്ണമംഗലം, ബീരാൻ കുട്ടി ചെറി, എന്നിവർ പുരസ്കാരങ്ങൾ കൈമാറി. ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ യൂസുഫ് ചേറൂർ, സഹീർ മജ്ദാൽ, ലുക്മാനുൽ ഹക്കീം, ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, ഹാരിസ് നീലേശ്വരം, ഷുക്കൂർ ആലുങ്ങൽ, അമീൻ കണ്ണൂർ, നൗഫൽ, അഷ്‌റഫ്‌ ഓമശേരി തുടങ്ങിയവർ നേതൃത്വം നൽകി.

സെമി പോരാട്ടങ്ങൾ വരുന്ന വെള്ളിയാഴ്ച നടക്കും. ആദ്യ സെമിയിൽ രാത്രി 7.30 - മാഡ്രിഡ്‌ എഫ്.സി - ബദർ എഫ്.സി യെയും, രണ്ടാം സെമി ഫൈനലിൽ രാത്രി 8.30 - ന് ഖാലിദിയ്യ എഫ്.സി -എഫ്.സി ദമ്മാം മിനെയും നേരിടും. കിഴക്കൻ പ്രവിശ്യയിലെ മുഴുവൻ കാല്പന്ത് പ്രേമികളെയും പോരാട്ടങ്ങൾ നേരിട്ട് കാണുന്നതിനായി സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

TAGS :

Next Story