Quantcast

ക്യാൻസർ രോഗികൾക്ക് 20 ലക്ഷം രൂപയുടെ സഹായവുമായി മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ

അപേക്ഷ ഫോം ഏപ്രിൽ 2 രാവിലെ 10 മണി മുതൽ ഏപ്രിൽ 7 വരെ വിതരണം ചെയ്യും

MediaOne Logo

Web Desk

  • Published:

    29 March 2025 8:06 PM IST

Maithri Karunagappally Koottayma provides assistance of Rs. 20 lakhs to cancer patients
X

റിയാദ്: ക്യാൻസർ രോഗികൾക്ക് 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ. ജീവകാരുണ്യ രംഗത്ത് റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് മൈത്രി. 200 ക്യാൻസർ രോഗികൾക്കായിരിക്കും സഹായമെത്തിക്കുക. 20ാം വാർഷികത്തോടനുബന്ധിച്ചാണ് പദ്ധതി. കരുനാഗപ്പള്ളി താലൂക്കിൽപ്പെട്ട 200 ക്യാൻസർ രോഗികളെയായിരിക്കും ഇതിനായി തിരഞ്ഞെടുക്കുക. പതിനായിരം രൂപയായിരിക്കും ഓരോ രോഗിക്കും സഹായമായി നൽകുക.

പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷ ഫോം ഏപ്രിൽ 2 ബുധനാഴ്ച രാവിലെ 10 മണി മുതൽ ഏപ്രിൽ 7 വരെ വിതരണം ചെയ്യും. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിന് സമീപത്തുള്ള മൈത്രി ഓഫീസിലായിരിക്കും വിതരണം. പൂരിപ്പിച്ച അപേക്ഷാ ഫോം ഏപ്രിൽ 10 വ്യാഴ്ച്ച വൈകിട്ട് 5 മണിക്ക് മുമ്പായി മൈത്രി ഓഫീസിൽ തിരിച്ച് ഏൽപ്പിക്കേണ്ടതാണെന്നും സംഘാടകർ അറിയിച്ചു. 2025 ഏപ്രിൽ അവസാനവാരാമായിരിക്കും കരുനാഗപ്പള്ളിയിൽ വെച്ച് തുക കൈമാറുക.

വാർത്താസമ്മേളനത്തിൽ ശിഹാബ് കൊട്ടുകാട്, റഹ്‌മാൻ മുനമ്പത്ത്, നിസാർ പള്ളിക്കശ്ശേരിൽ, ഷംനാദ് കരുനാഗപ്പള്ളി, ബാലുക്കുട്ടൻ, അബ്ദുൽ മജീദ്, നസീർ ഖാൻ, നസീർ ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story