മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് മാർച്ച് 9.10 തിയ്യതികളിലായി ദമ്മാം ഗൂക്കാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ
സൗദി അറേബ്യയിൽ തന്നെ ഏറെ ശ്രദ്ധയകർഷിക്കപ്പെട്ട ടൂർണ്ണമെന്റാണിത്, ഐ പി എൽ മാതൃകയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ച് വരുന്നത്

ദമ്മാം : മലപ്പുറം ജില്ലയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി ദമ്മാം മലപ്പുറം കൂട്ടായ്മ നടത്തിവരാറുള്ള ക്രിക്കറ്റ് ടൂർണമെന്റ് എം പി എൽ നാലാം സീസൺ മാർച്ച് 9.10, വ്യാഴം വെള്ളി ദിവസങ്ങളിലായി ദമ്മാമിലെ ഗൂക്കാ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനോടകം സൗദി അറേബ്യയിൽ തന്നെ ഏറെ ശ്രദ്ധയകർഷിക്കപ്പെട്ട ടൂർണ്ണമെന്റാണിത്,ഐ പി എൽ മാതൃകയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ച് വരുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ പേരുകളിൽ എട്ട് ടീമുകളാണ് മാറ്റുരക്കുക. മത്സരസംഘാടനത്തിൽ നിന്നും ലഭിക്കുന്ന തുകയും,മത്സര വിജയികൾക്ക് നൽകുന്ന തുകയും ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും എന്നതാണ് ഈ ടൂർണ്ണമെന്റിന്റെ പ്രത്വേകത. മലപ്പുറം പ്രമീയർ ലീഗ് ഇത്തരത്തിൽ ആരംഭിച്ചതിനു ശേഷം ഇത് മാതൃകയാക്കിക്കൊണ്ട് മറ്റു ജില്ലാ ക്രിക്കറ്റ് കൂട്ടായ്മയും ഇപ്പോൾ ടൂർണ്ണമെന്റുകൾ ആരംഭിച്ചു കഴിഞ്ഞു.ഓൺലൈനിലൂടെ ഇതിനോടകം തന്നെ ടൂർണ്ണമെന്റിലേക്കുള്ള കളിക്കാരുടെ രെജിസ്ട്രേഷൻ മിന്നൽ വേഗത്തിൽ പൂർത്തിയായതും ടൂർണ്ണമെന്റിന്റെ സംഘാടകത്തിന് ലഭിക്കുന്ന വലിയ അംഗീകാരത്തിന് തെളിവാണെന്നും പ്രസിഡന്റ് നെജ്മുസമാൻ ഐക്കരപ്പടി പറഞ്ഞു .രെജിസ്ട്രേഷൻ പൂർത്തിയായതോടെ കളിക്കാർക്ക് വേണ്ടിയുള്ള ലേലം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

