Quantcast

മലപ്പുറം ജില്ലാ കെഎംസിസി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    2 April 2023 3:47 PM GMT

Malappuram District KMCC Iftar Meet
X

ഫാഷിസ്റ്റ് വിരുദ്ധ മതേതര സംഗമ വേദി കൂടിയായി ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ഇഫ്താർ മീറ്റ്. സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. വർഗ്ഗീയ-ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ചെറുത്തുനിൽപ്പിന്റെ പ്രതിരോധം തീർക്കാൻ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജംഷീർ അലി ഹുദവി അഭിപ്രായപ്പെട്ടു.



പ്രസിഡന്റ് കെ.പി ഹുസൈൻ അധ്യക്ഷനായ സംഗമത്തിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്‌കാരിക-ജീവ കാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്തങ്ങളായ ഖാദർ ചെങ്കള, നാസ് വക്കം, സാജിദ് ആറാട്ട്പുഴ, ഹബീബ് ഏലംകുളം, മാലിക് മക്ബൂൽ, സിദ്ധീഖ് പാണ്ടി കശാല, ഖാദർ മാസ്റ്റർ വാണിയമ്പലം, റഹ്മാൻ കാരയാട്, തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

ഇഫ്താർ സംഗമത്തിന് ജൗഹർ കുനിയിൽ സ്വാഗതവും, ബഷീർ ആലുങ്ങൽ നന്ദിയും പറഞ്ഞു. സഹീർ മുസ്ലിയാരങ്ങാടി, മുഹമ്മദ് കരിങ്ങപ്പാറ, ഫൈസൽ മണിമൂളി, ഉസ്മാൻ പൂണ്ടോളി, റിയാസ് മമ്പാട്, ഷമീം കുനിയിൽ, വഹീദ് ഏറനാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

TAGS :

Next Story